ന്യൂഡൽഹി : ഭോജ്ശാലയിൽ എ എസ് ഐ സർവ്വേയ്‌ക്കിടെ ശിവവിഗ്രഹവും , വാസുകി വിഗ്രഹങ്ങളും കണ്ടെടുത്തു .ഭോജ്ശാലയുടെ 93-ാം ദിവസത്തെ സർവ്വേയിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. ഭോജ്ശാലയുടെ വടക്കുകിഴക്കൻ പ്രദേശത്ത് നിന്നാണ് ഏഴ് തലയുള്ള വാസുകി നാഗ വിഗ്രഹവും കലശ കുടങ്ങളും , ജടാധാരിയായ ശിവന്റെ വിഗ്രഹവും ഉൾപ്പെടെ 9 അവശിഷ്ടങ്ങൾ കണ്ടെത്തിയത് . ഭോജ്ശാല മുക്തി യാഗയുടെ കോർഡിനേറ്ററും പ്രധാന ഹർജിക്കാരനുമായ ഗോപാൽ ശർമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . എല്ലാ തെളിവുകളും എഎസ്ഐ സംഘം സൂക്ഷിച്ചിട്ടുണ്ട്.
ശനിയാഴ്ച വടക്ക് കിഴക്കേ മൂലയിൽ പണിയെടുക്കുന്നതിനിടെ കരിങ്കല്ലിൽ തീർത്ത ഒന്നര അടി നീളമുള്ള ശ്രീകൃഷ്ണ പ്രതിമയും കണ്ടെത്തിയിരുന്നു. സനാതന സംസ്കാരത്തിന്റെ വലിയ അവശിഷ്ടങ്ങൾ ഇതുവരെ നടന്ന സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഈ അവശിഷ്ടങ്ങൾ സർവ്വേയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് മുസ്ലീം പക്ഷത്തിന്റെ നിലപാട് . ഭോജ്‌ശാലയിലെ സർവ്വേയ്‌ക്ക് നിശ്ചയിച്ച സമയപരിധിയിൽ ഇനി 12 ദിവസം മാത്രമാണ് ശേഷിക്കുന്നത് .