കൊച്ചി: 30 കോടി രൂപയുടെ ലഹരിമരുന്ന് വിഴുങ്ങി കേരളത്തിലെത്തിയ വിദേശ ദമ്പതിമാരെ ഡിആർഐ സംഘം പിടികൂടി. ശരീരത്തിനുളളിൽ പോയാലും ദഹിക്കാത്ത പ്രത്യേകതരം ടേപ്പിൽ പൊതിഞ്ഞ് ഗുളിക രൂപത്തിലാണ് മയക്കുമരുന്ന് വിഴുങ്ങിയത്. ടാൻസാനിയൻ ദമ്പതികളാണ് പിടിയിലായത്.
ഒമാനിൽ നിന്നുളള വിമാനത്തിലാണ് ഇവർ കൊച്ചിയിലേക്ക് എത്തിയത്. കൊക്കെയ്ൻ ആണ് ഗുളിക രൂപത്തിൽ ഇവർ വിഴുങ്ങിയത്. യുവാവിന്റെ വയറ്റിൽ നിന്ന് കൊക്കെയ്ൻ പുറത്തെടുത്തു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
യുവതിയുടെ ശരീരത്തിലും കൊക്കെയ്ൻ ഉണ്ടെന്നാണ് സൂചന. കൊച്ചിയിൽ കച്ചവടം ചെയ്യുന്നതിനാണോ ലഹരി എത്തിച്ചതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.