”ഇതല്ല ഇതിനപ്പുറം നീന്തി കടന്നതാണിവർ..”; ബ്രഹ്‌മപുത്ര നദിയിലൂടെ പോകുന്ന ആനസംഘം; വൈറൽ വീഡിയോ

Published by
Janam Web Desk

ദൂരെ നിന്ന് നോക്കുമ്പോൾ നദിയിൽ ഒരു കൂട്ടം പാറകൾ കിടക്കുന്നത് പോലെ. എന്നാൽ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അത് ഒരു കൂട്ടം ആനകളാണെന്ന് ലാൻഡ്സ്‌കേപ്പ് ഫോട്ടോഗ്രാഫറായ സച്ചിൻ ഭാരാലിയ്‌ക്ക് മനസിലായത്. ഇതോടെ തന്റെ കാമറ കണ്ണുകളിൽ ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം ഒപ്പിയെടുക്കുകയായിരുന്നു.

അസമിലെ ബ്രഹ്‌മപുത്ര നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്ന ഒരൂകൂട്ടം ആനകളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. കൊമ്പനാനകളും, കുട്ടികളും, പിടിയാനകളുമുൾപ്പെടെ നൂറോളം ആനകൾ ഇക്കൂട്ടത്തിലുണ്ട്. വളരെ മനോഹരമായ കൗതുകക്കാഴ്ചയ്‌ക്ക് സാക്ഷ്യം വഹിച്ചതിന്റെ സന്തോഷത്തിലാണ് സച്ചിനും.

അസമിലെ ജോർഹട്ട് ജില്ലയിൽ നിമതി ഗട്ടിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണിവ. നദികൾ നീന്തി കടക്കുന്ന ആനകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സച്ചിൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ നിരവധി പേരാണ് മനോഹരക്കാഴ്ച സമ്മാനിച്ചതിൽ സച്ചിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതിനോടകം വീഡിയോയ്‌ക്ക് 23 ലക്ഷം വ്യൂവേഴ്‌സും 1 ലക്ഷം ലൈക്കും നേടാൻ കഴിഞ്ഞു. വലിപ്പവും ഭാരവും നോക്കാതെ ആനകൾക്ക് നിസാരമായി നദികൾ നീന്തി കടക്കാൻ സാധിക്കുമെന്ന് ഈ ദൃശ്യങ്ങൾ നമ്മെ ബോധ്യപ്പെടുത്തുവെന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

Share
Leave a Comment