തിരുവനന്തപുരം: കിളിമാനൂരിൽ നിയന്ത്രണം വിട്ട ഇന്ധന ടാങ്കർ തോട്ടിലേക്ക് മറിഞ്ഞു. കിളിമാനൂരിലെ തട്ടത്തുമലയില്‍ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന് 16-ാം മൈലിലെ ഭാരത് പെട്രോളിയത്തിന്റെ പമ്പിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.
അപകടത്തെ തുടർന്ന് ഡ്രൈവറെയും ക്ലീനറെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴയെ തുടർന്ന് നിയന്ത്രണം വിട്ട് ലോറി തോട്ടിലേക്ക് തെന്നിമാറിയെന്നാണ് പ്രാഥമിക വിവരം. ടാങ്കറിൽ നിന്നും ഇന്ധനം തോട്ടിലെ വെള്ളത്തിൽ കലർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്.















