എറണാകുളം: കൊച്ചി മാടവനയിലെ ബസ് അപകടത്തിന് കാരണം കല്ലട ബസിന്റെ അമിത വേഗതയെന്ന് നിഗമനം. മഴപെയ്ത് നനഞ്ഞ് കിടന്ന റോഡിൽ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് ബസിന്റെ നഷ്ടപ്പെടാനുണ്ടായ കാരണം. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലാണ് ഈ കണ്ടെത്തൽ.
ബസിന്റെ പുറകിൽ ഇടതുവശത്തെ രണ്ട് ടയറുകളും ഏറെക്കുറെ തേഞ്ഞ് തീർന്ന നിലയിലായിരുന്നു. ജംഗ്ഷനിലെ സിഗ്നൽ സംവിധാനത്തിൽ അപാകതയുണ്ടെന്നും സംശയമുണ്ടാതായും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ബസ് അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് കൊച്ചി മടവനയിൽ അമിതവേഗത്തിലെത്തിയ ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് തെന്നി മറിഞ്ഞ് ബൈക്കിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന 12 ഓളം പേർക്ക് പരിക്കേറ്റിരുന്നു.















