മാരി ഗോൾഡ്, ഗുഡ് ഡേ ബിസ്ക്കറ്റുകൾ ജനപ്രീയമാക്കിയ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് അവരുടെ കാെൽക്കത്തയിലെ വിഖ്യാത ഫാക്ടറി അടച്ചുപൂട്ടുന്നു. 1947ൽ പ്രവർത്തനമാരംഭിച്ച ആദ്യ ഫാക്ടറിയാണ് പൂട്ടുന്നത്. കമ്പനിയുടെ വളർച്ചയ്‌ക്ക് വിത്തുപാകിയ പുരാതന സംരംഭം പ്രവർത്തനം അവസാനിപ്പിക്കുന്നത് ജീവനക്കാരെയും വേദനിപ്പിച്ചിട്ടുണ്ട്.
ജൂൺ 20ന് കമ്പനി മുന്നേട്ട് വച്ച വിഅർഎസ് പദ്ധതി സ്ഥിര ജീവനക്കാരെല്ലാം അംഗീകരിച്ചു. നടപടി കമ്പനിയുടെ പ്രവർത്തനങ്ങളും ബാധിക്കില്ലെന്ന് ഉടമകൾ വ്യക്തമാക്കി. മാദ്ധ്യമ വാർത്തകളനുസരിച്ച് കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ടറാടതലയിലെ ഫാക്ടറി പൂട്ടുന്നതെന്നാണ് സൂചന.
കൊൽക്കത്ത പോർട്ട് ട്രസ്റ്റിൽ നിന്ന് 2048 വരെ പാട്ടത്തിനെടുത്ത 11 ഏക്കർ പാട്ടഭൂമിയിലാണ് ടറാടതല ഫാക്ടറി വ്യാപിച്ചുകിടക്കുന്നത്.ഫാക്ടറി അടച്ചുപൂട്ടുന്നത് 150 ഓളം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.യൂണിറ്റ് അടച്ചുപൂട്ടുന്നത് കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കമ്പനി പങ്കാളികൾക്ക് ഉറപ്പ് നൽകി. പ്രവർത്തനം അവസാനിപ്പിക്കുന്നെങ്കിലും 24 വർഷത്തേക്കുകൂടി പാട്ട കരാർ നിലനിൽക്കുന്നുണ്ട്.















