മുംബൈ: കൊച്ചുവേളി – പോർബന്തർ ട്രെയിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മദ്യശേഖരം പിടികൂടി. പുലർച്ചെ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം.
ഏതാനും യുവാക്കൾ എസ് 3 ബോഗിയിലെ ടോയ്ലെറ്റിൽ കോച്ചിന്റെ മുകളിലെ പാനൽ തുറന്ന് ബാഗുകൾ ഒളിപ്പിക്കുന്നത് കണ്ട യാത്രക്കാർ വിവരം ആർപിഎഫിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ആർപിഎഫ് നടത്തിയ പരിശോധനയിലാണ് മദ്യശേഖരം കണ്ടെടുത്തത്. അൻപതോളം കുപ്പികൾ പിടികൂടിയിട്ടുണ്ടെന്നാണ് വിവരം.
എവിടേക്ക് കടത്താൻ ഉദ്ദേശിച്ച മദ്യമാണിതെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.