അമ്മ സുഷമ്മ സ്വരാജിനെ പോലെ സംസ്കൃതത്തിൽ സത്യവാചകം ചൊല്ലി എംപിയായി അധികാരമേറ്റ് ബാൻസൂരി സ്വരാജ്. വൈദ്യുതി, പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് യശോ നായിക്കും സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയതത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, അന്നപൂർണാ ദേവി, ജ്യോതിരാദിത്യ സിന്ധ്യ, മനോഹർ ലാൽ ഖട്ടർ തുടങ്ങിയവരും ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയതത്. ഒഡിയയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും സംബൽപൂർ എംപിയുമായ ധർമ്മേന്ദ്ര പ്രധാൻ സത്യവാചകം ചൊല്ലിയത്.
ആശയവിനിമയത്തിനപ്പുറം ഒരു നാടിന്റെ തനിമയും, പ്രത്യേകതകളും പ്രതിഫലിപ്പിക്കുന്ന മാദ്ധ്യമം കൂടിയാണ് ഭാഷ. എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലൂടെ ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയാണ് പാർലമെന്റ്. സംസ്‌കൃതം, ഹിന്ദി, ദോഗ്രി, അസാമീസ്, ഒഡിയ, കന്നട ഉൾപ്പെടെയുള്ള ഭാഷകളിലാണ് എംപിമാർ സത്യപ്രതിജ്ഞ ചെയ്തത്.