ശ്രീനഗർ : ശ്രീനഗറിലെ ബോഹ്‌രി ഖാദൽ പ്രദേശത്തുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി വാണിജ്യ കെട്ടിടങ്ങളും മസ്ജിദും കത്തിനശിച്ചു .
സംഭവം നടന്നയുടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസാർ മസ്ജിദിന് വൻ നാശനഷ്ടം സംഭവിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. തീ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും പടർന്ന് കെട്ടിടങ്ങൾക്ക് വൻ നാശനഷ്ടമുണ്ടാക്കി.
പ്രാഥമിക വിലയിരുത്തൽ പ്രകാരം, റെസിഡൻഷ്യൽ, വാണിജ്യ കെട്ടിടങ്ങൾ ഉൾപ്പെടെ 15 ഓളം കെട്ടിടങ്ങൾ കത്തി നശിച്ചു.തീ അണയ്‌ക്കുന്നതിനിടെ രണ്ട് ഫയർമാൻമാർക്ക് പരിക്കേറ്റു.
തീ നിയന്ത്രണവിധേയമാക്കാൻ ജില്ലാ പോലീസ് ശ്രീനഗർ ഫയർ ആൻഡ് എമർജൻസി സർവീസ് ടീമുകളും നാട്ടുകാരും വിപുലമായ രക്ഷാപ്രവർത്തനമാണ് നടത്തിയത്.തീപിടിത്തത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീപിടിത്തത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.