രാജെ ലഖുജിറാവു ജാദവിന്റെ ശവകുടീരത്തിന് സമീപത്ത് നിന്ന് അനന്തശയനത്തിലുള്ള മഹാവിഷ്ണു വിഗ്രഹം കണ്ടെത്തി

Published by
Janam Web Desk

നാഗ്പൂർ : ചരിത്രപ്രസിദ്ധമായ രാജെ ലഖുജിറാവു ജാദവിന്റെ ശവകുടീരത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ പുരാതന മഹാവിഷ്ണു വിഗ്രഹം കണ്ടെത്തി . ശവകുടീരത്തിന് സമീപമുള്ള ഖനനത്തിനിടെയാണ് 11-ാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന അതിമനോഹരമായ വിഗ്രഹം കണ്ടെത്തിയത് .

മഹാവിഷ്ണുവും, ലക്ഷ്മി ദേവിയും ഉൾപ്പെടുന്ന വിഗ്രഹത്തിൽ ജാദവ്‌റാവു രാജകുടുംബം അവകാശവാദം ഉന്നയിക്കുകയും അത് സിന്ധ്‌ഖേഡ് രാജയിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് . കർണാടക ശൈലിയിലുള്ള വിഗ്രഹത്തിന്റെ കണ്ടെത്തൽ വിദർഭയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നുവെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത് . ഒപ്പം കൂടുതൽ ഖനനങ്ങൾ ആസൂത്രണം ചെയ്യുകയും വിഗ്രഹം നാഗ്പൂരിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിനെയാണ് ജാദവ്‌റാവു കുടുംബവും പ്രദേശവാസികളും ഈ നീക്കത്തെ എതിർക്കുന്നത് .

അനന്തശയനത്തിൽ കിടക്കുന്ന വിഗ്രഹാണിതെന്നാണ് എഎസ്ഐ വിശേഷിപ്പിക്കുന്നത്. അതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്ന ക്ലോറൈറ്റ് ഷിസ്റ്റ് പാറ ദക്ഷിണേന്ത്യൻ സ്വാധീനത്തെ, ഹൊയ്‌സാല ശൈലിയെ സൂചിപ്പിക്കുന്നതാണെന്നും ഇവർ പറയുന്നു

1.7 മീറ്റർ നീളവും 1 മീറ്റർ ഉയരവുമുള്ള ശിൽപത്തിൽ മഹാവിഷ്ണു ശേഷനാഗത്തിൽ ചാരിയിരിക്കുന്നതും ലക്ഷ്മി ദേവി ചാരെ ഇരിക്കുന്നതും കാണാം . പശ്ചാത്തലത്തിൽ മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളും കാണാം .

മുൻകാല ഉത്ഖനനങ്ങളിൽ ഇവിടെ നിന്ന് പുരാതന ശിവലിംഗം കണ്ടെത്തിയതായി ജാദവ്‌റാവു കുടുംബത്തിന്റെ അനന്തരാവകാശിയായ ശിവാജി രാജെ ജാദവ് പറയുന്നു .”ഞങ്ങൾ, യാദവർ, സ്വയം മഹാവിഷ്ണുവിന്റെ പിൻഗാമികളാണെന്ന് അഭിമാനത്തോടെ കരുതുന്നു,” രാജെ ജാദവ് പറഞ്ഞു. ഈ ചരിത്ര നിധി ജാദവ്‌റാവു വംശത്തിന്റെയും സിന്ധ്‌ഖേഡ് രാജയുടെയും പൈതൃകത്തിൽ പെട്ടതാണ്, അത് ഇവിടെ നിലനിൽക്കണമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.ഇവിടെ ഒരു ക്ഷേത്രം പണിയുമെന്നും അവിടെ വിഗ്രഹം പരിപാലിക്കുമെന്നും പ്രദേശവാസികൾ പറയുന്നു.

Share
Leave a Comment