പാലക്കാട്: പത്തിരിപ്പാലയിൽ നിന്ന് കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി. 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അനിരുദ്ധ് എന്നിവരെയാണ് കണ്ടെത്തിയത്. വയനാട് പുൽപ്പള്ളിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെയാണ് കുട്ടികളെ കാണാതായത്. സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധികൃതർ കുട്ടികളുടെ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
2,000 രൂപയുമായാണ് വിദ്യാർത്ഥികൾ വീടുവിട്ടിറങ്ങിയത്. അടുത്ത ബന്ധുക്കളും അയൽവാസികളുമാണ് മൂവരും. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു.