30 അടി നീളമുള്ള ഭീമൻ തിമിംഗലത്തിന്റെ ജഡം കരയ്‌ക്കടിഞ്ഞു. വിരാർ വെസ്റ്റിലെ അർണാല ഫോർട്ടിന് സമീപമുള്ള തീരത്താണ് ടൺകണക്കിന് ഭാരമുള്ള തിമിംഗലം കരയ്‌ക്കടിഞ്ഞത്. ഇതിന്റെ ജഡം മറവ് ചെയ്യാനുള്ള സാമഗ്രികൾ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മാദ്ധ്യമപ്രവർത്തകൻ ദിവാകർ ശർമ്മയാണ് തിമിംഗലത്തിന്റെ വീഡിയോ എക്സിൽ പങ്കുവച്ചത്. ഇത് പെട്ടെന്ന് വൈറലാവുകയും ചെയ്തു. കില്ല വില്ലേജിൽ നിന്ന് 700 മീറ്റർ അകലെയാണ് ജഡം അടിഞ്ഞത്.
ഉയർന്ന വേലിയേറ്റത്തിലാകാം ശവം കരയ്‌ക്കടിഞ്ഞതെന്ന് പ്രദേശവാസികൾ മിഡ് ഡേയോട് പറഞ്ഞു. യന്ത്രങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശത്താണ് ശവം കിടക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന തിമിംഗലം ക്രൂയിസ് കപ്പലോ വലിയ ഡഗ്ഗുകളോ തട്ടി പരിക്കേറ്റാകാം മരിച്ചതെന്നും, അല്ലെങ്കിൽ കടലിലെ മലനീകരണം കാരണം ചത്തുപോയതാകാമെന്നും മത്സ്യത്തൊഴിലാളികൾ സംശയം പ്രകടിപ്പിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമേ യഥാർത്ഥ കാരണം അറിയാനാകൂ. ചിത്രം പകർത്താനും മറ്റുമായി പ്രദേശത്ത് ആൾക്കാരുടെ വലിയ തിരക്കാണ്.
A 30-ft long #whale carcass, weighing in tonnes, washed ashore near #ArnalaFort in Virar. The concerned authorities have been informed but the government machinery, apparently, are struggling to reach there with a machine to dispose of the #marine_gianthttps://t.co/qN98CJqWKS pic.twitter.com/LJtOLSlCG8
— Diwakar Sharma (@DiwakarSharmaa) June 25, 2024
#Maharashtra | Huge #Whale found dead on #Vasai Seashore.#vasai #virar pic.twitter.com/HKhh9omqeh
— Mumbai Tez News (@mumbaitez) September 21, 2021