ജഗൻ സർക്കാരിന്റെ ഭരണ വൈകല്യം വെളിപ്പെടുത്തുന്ന ധവള പത്രങ്ങളുമായി എൻ. ചന്ദ്രബാബു നായിഡു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ജഗൻ സർക്കാരിന്റെ ഭരണ വൈകല്യം വെളിപ്പെടുത്തുന്ന ധവള പത്രങ്ങളുമായി എൻ. ചന്ദ്രബാബു നായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 03:30 pm IST
FacebookTwitterWhatsAppTelegram

അമരാവതി: മുൻ വൈ എസ് ആർ സർക്കാരിന്റെ ഭരണ വൈകല്യം മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടങ്ങൾ വെളിപ്പെടുത്തുന്ന ധവളപത്രങ്ങൾ പുറത്തായിറക്കാൻ ഒരുങ്ങി ആന്ധ്രാ പ്രദേശിലെ എൻ ഡി എ സർക്കാർ.

തിങ്കളാഴ്ച അമരാവതിയിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയിൽ പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്.

ജൂൺ 28 മുതൽ ഏഴ് ധവളപത്രങ്ങൾ പ്രസിദ്ധീകരിക്കാൻ മന്ത്രിസഭ പ്രമേയം പാസാക്കിയതായി യോഗത്തിൽ പങ്കെടുത്ത ശേഷം വെളഗപ്പുടിയിലെ സെക്രട്ടേറിയറ്റിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഭവന, ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് (ഐ ആൻഡ് പിആർ) മന്ത്രി കൊളുസു പാർത്ഥസാരഥി പറഞ്ഞു.

“പോളവാരം ജലസേചന പദ്ധതിയുടെ സ്ഥിതി, വൈഎസ്ആർസിപി സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ നിഷ്‌ക്രിയത്വം മൂലം അമരാവതി തലസ്ഥാന നഗരി പദ്ധതിയുടെ നാശനഷ്ടങ്ങൾ, വൈദ്യുതി മേഖലയുടെ സ്ഥിതി, അനിയന്ത്രിതമായ മണൽ ഖനനം, മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് ഉണ്ടായ പരിസ്ഥിതി നശീകരണം, മദ്യവിൽപ്പന, ക്രമസമാധാനം, സംസ്ഥാന സർക്കാരിന്റെ സാമ്പത്തികം ,” തുടങ്ങിയ വിഷയങ്ങളിൽ ധവളപത്രം കൊണ്ടുവരും. ശ്രീ പാർത്ഥസാരഥി പറഞ്ഞു.

ആദ്യ മന്ത്രിസഭാ യോഗത്തിൽ ആന്ധ്രാപ്രദേശിലെ മയക്കുമരുന്ന് വിപത്തിനെ നേരിടാനുള്ള നിർദ്ദേശങ്ങൾ പരിശോധിക്കാനും നിർദേശങ്ങൾ കൊണ്ടുവരാനും അഞ്ചംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. കഞ്ചാവ് കൃഷിയും കടത്തും ഉൾപ്പെടെയുള്ള ലഹരി വിപത്തിനെ എങ്ങനെ തടയാമെന്നും യുവാക്കൾ ലഹരിക്ക് അടിമപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ സംബന്ധിച്ചും സമഗ്രമായ നിർദേശങ്ങളുടെ പട്ടിക ആഭ്യന്തരമന്ത്രി വംഗലപ്പുടി അനിത അധ്യക്ഷയായ ഉപസമിതി സംസ്ഥാന സർക്കാരിന് സമർപ്പിക്കും. .

Tags: andhra pradeshjagan mohan reddyN Chandrababu Naidu
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies