മുംബൈ: സർവകാല റെക്കോർഡിൽ ഇന്ത്യൻ ഓഹരി വിപണി. ആദ്യമായി സെൻസെക്സ് 78,000 പോയിൻ്റ് മറികടന്നു. നിഫ്റ്റി റെക്കോർഡ് നേട്ടത്തോടെ 23,700 പോയിന്റിലെത്തി.
ബാങ്കിംഗ് മേഖലയുടെ മികച്ച പ്രകടനമാണ് ഇന്ത്യൻ ഓഹരി വിപണിയുടെ കുതിപ്പിന് പിന്നിൽ. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, അൾട്രാടെക് സിമൻ്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഉൾപ്പടെ 30 കമ്പനികളാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയത്. അദാനി പോർട്ട്സ്, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിൻ്റ്സ് തുടങ്ങി കമ്പനികൾക്ക് ഇതുവരെയുള്ള വ്യാപാരത്തിൽ നഷ്ടമുണ്ടായി.