കലാഭവൻ ഷാജോണിന്റെ മകൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം സമാധാന പുസ്തകത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികളുടെ നർമ്മവും കോമഡിയും കലർന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത്.
ജൂലൈ 19-നാണ് സമാധാന പുസ്തകം തിയേറ്ററുകളിലെത്തുന്നത്. രവീഷ് നാഥിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശേരിയാണ് നിർമിക്കുന്നത്. ഷാജോണിന്റെ മകൻ യൊഹാൻ മറ്റ് പുതുമുഖ താരങ്ങളായ നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീലക്ഷ്മി, ട്രിനിറ്റി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
സിജു വിൽസൻ, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥൻ, വികെ ശ്രീ രാമൻ, പ്രമോദ്, വീണ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ജോ ആൻഡ് ജോ,18 പ്ലസ് എന്നീ ചിത്രങ്ങളുടെ സഹ എഴുത്തുകാരനാണ് രവീഷ് നാഥ്. സമാധാന പുസ്തകത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും രവീഷ് നാഥ് തന്നെയാണ്.















