ബോളിവുഡ് നടി സൊനാക്ഷിയുടെ വിവാഹവും മതം മാറുമോ എന്ന ചോദ്യവുമാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. താരം സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചാണ് വിവാഹിതയായത്. സഹീർ ഇക്ബാലിനെയാണ് സൊനാക്ഷി വിവാഹം കഴിച്ചത്. ഏഴ് വർഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം.
ഇതിന് പിന്നാലെയാണ് നടി മതം മാറാൻ സാദ്ധ്യതയുണ്ടെന്ന തരത്തിൽ ചർച്ചകളും തലപൊക്കിയത്. എല്ലാ അഭ്യൂഹങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സൊനാക്ഷിയുടെ പിതാവും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ.വിവാഹം വ്യക്തിപരമായ തീരുമാനമാണെന്നും മകളുടെ ജീവിതത്തെ കുറിച്ച് അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നുമാണ് ശത്രുഘ്നൻ സിൻഹ പറഞ്ഞത്.
സൊനാക്ഷിയും സഹീറും നിയമപരമായി സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം കഴിച്ചതെന്നും അതിൽ തെറ്റൊന്നും താൻ കാണില്ലെന്നും സിൻഹ പറഞ്ഞു. നിയമവിരുദ്ധമായി അവർ ഒന്നും ചെയ്തിട്ടില്ല. മകളുടെ വിവാഹത്തിൽ ശ്രദ്ധിക്കുന്നതിന് പകരം ജനങ്ങൾ ഞങ്ങളുടെ സന്തോഷം കെടുത്തുകയാണ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർ സ്വന്തം കാര്യം നോക്കണം. സൊനാക്ഷിയും സഹീറും നല്ല ദമ്പതികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു മകളുടെ വിവാഹത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിൻഹ.
മകളുടെ വിവാഹത്തിന് സിൻഹ പങ്കെടുക്കില്ലെന്നും ഇരു കുടുംബങ്ങൾക്കും താലപര്യമില്ലാത്ത വിവാഹമാണ് സൊനാക്ഷിയുടേതെന്നും അടക്കമുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടിയലാണ് സിൻഹയുടെ പ്രതികരണം .















