അനന്ത് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷം; ഇറ്റലിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ആലിയ ഭട്ട്

Published by
Janam Web Desk

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ് ആഘോഷത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ഇറ്റലിയിലെ ആഡംബര ക്രൂയിസ് കപ്പലിൽ നിന്നുള്ള ചിത്രങ്ങളാണ് ആലിയ പങ്കുവച്ചത്. സ്റ്റൈലിഷ് വേഷത്തിൽ നിൽക്കുന്ന രൺബീർ കപൂറിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ഇളംനീലയും ​ഗോൾഡും നിറത്തിലുള്ള ​ഗൗണാണ് ആലിയ ധരിച്ചിരിക്കുന്നത്. സൺസെറ്റ് ക്ലബ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടിയിൽ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ജാൻവി കപൂർ, അനന്യ പാണ്ഡെ തുടങ്ങിയ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു.

കഴിഞ്ഞ മാസമായിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ നടന്നത്. ഇറ്റലിയിൽ നിന്ന് ആരംഭിച്ച് ഫ്രാൻസിൽ അവസാനിക്കുന്നതായിരുന്നു ആഘോഷം. ആഘോഷത്തിന്റെ ചിത്രങ്ങൾ ബോളിവുഡ് താരം റിയാ കപൂർ നേരത്തെ പങ്കുവച്ചിരുന്നു. ജൂലൈ 12-ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്.

Share
Leave a Comment