മലയാളത്തിന്റെ ആക്ഷൻ കിംഗിന് 66-ാം പിറന്നാൾ; ജനമനസിലെ ഒരേയൊരു നായകൻ, സുരേഷ് ഗോപി!
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മലയാളത്തിന്റെ ആക്ഷൻ കിംഗിന് 66-ാം പിറന്നാൾ; ജനമനസിലെ ഒരേയൊരു നായകൻ, സുരേഷ് ഗോപി!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 09:08 am IST
FacebookTwitterWhatsAppTelegram

”ചാരമാണെന്ന് കരുതി ചികയാൻ പോകേണ്ട! കനൽ കെട്ടില്ലെങ്കിൽ ചിലപ്പോൾ കൈ പൊള്ളി പോകും” എന്ന് തെളിയിച്ച മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിംഗിന് ഇന്ന് 66-ാം പിറന്നാൾ. ചാരത്തിൽ നിന്ന് ഉയർന്നു പൊങ്ങിയ ഫീനിക്‌സ് പക്ഷിയെ പോലെയായിരുന്നു സുരേഷ് ഗോപിയുടെ ഓരോ വിജയവും മലയാളികൾ നോക്കിക്കണ്ടത്. ആക്ഷൻ സിനിമകൾ പലതും മലയാളത്തിൽ പിറന്നുവെങ്കിലും ജനമനസിലെ ഒരേയൊരു ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി!

അഭിനയവും രാജ്യസേവനവും ഒരേ കുടക്കീഴിൽ കൊണ്ടുപോകുന്ന സുരേഷ് ഗോപിയുടെ പ്രവർത്തികൾ തന്നെയായിരുന്നു ഏതൊരാളുടെ ഹൃദയത്തെയും കീഴടക്കിയിരുന്നത്. പൊതുപ്രവർത്തകൻ, രാജ്യസഭാ മുൻ എംപി തുടങ്ങിയ സ്ഥാനങ്ങളിലൂടെ കടന്നു പോയ അദ്ദേഹം ഇന്ന് മൂന്നാം മോദി സർക്കാരിൽ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര-സഹ മന്ത്രിയാണ്. തൃശൂരിൽ നിന്നുള്ള ലോക്‌സഭാംഗവും കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാംഗവുമാണ് അദ്ദേഹം.

1958 ജൂൺ 26ന് ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥൻ പിള്ളയുടെയും മകനായി കൊല്ലം ജില്ലയിൽ ജനനം. 1965-ൽ കെ. എസ് സേതുരാമൻ സംവിധാനം ചെയ്ത ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തിയത്. 1984ൽ ‘നിരപരാധി’ എന്ന തമിഴ് സിനിമയിലും ചെറിയൊരു വേഷം കൈകാര്യം ചെയ്ത് തമിഴ് സിനിമാ ലോകത്തും കാലെടുത്തുവച്ചു. 1986ൽ രാജാവിന്റെ മകൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

1986-ൽ പുറത്തിറങ്ങിയ പൂവിന് പുതിയ പൂന്തെന്നൽ, സായംസന്ധ്യ എന്നീ സിനിമകളിൽ മമ്മൂട്ടി നായകനും സുരേഷ് ഗോപി വില്ലനുമായി അഭിനയിച്ചതും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 1987-ൽ റിലീസായ മോഹൻലാൽ ചിത്രമായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ വില്ലൻ വേഷമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്.

1990 കളിലാണ് അദ്ദേഹം നായകനായി അഭിനയിക്കാൻ തുടങ്ങിയത്. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ തലസ്ഥാനം എന്ന ചിത്രം വൻ വിജയമായതോടെ സുരേഷ് ഗോപി എന്ന അതുല്യപ്രതിഭയെ മലയാളികൾ ഹൃദയത്തിലേറ്റി. പിന്നീട് ഷാജി കൈലാസ് – രഞ്ജി പണിക്കർ – സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു.

1997ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ പെരുമലയൻ എന്ന കഥാപാത്രം 1997-ൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. ആ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുരേഷ് ഗോപിക്ക് ലഭിച്ചു. ആ വിജയ തേരോട്ടം ഇന്നും നിലയ്‌ക്കാതെ തുടർന്ന് 257-ാം ചിത്രമായ ‘വരാഹ’ത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചിരിക്കുന്നു.

സൂപ്പർഹിറ്റുകൾ സമ്മാനിച്ച താരം എന്നതിലുപരി ജനജീവിതം അറിഞ്ഞു പ്രവർത്തിച്ച രാഷ്‌ട്രീയ പ്രവർത്തകനാണ് സുരേഷ് ഗോപി. നിർധനരായ ഒരുപാട് കുടുംബങ്ങൾക്ക് അദ്ദേഹം താങ്ങും തണലുമായി. പാവങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു. എല്ലാവരെയും ഒരുപോലെ നെഞ്ചോട് ചേർത്തു പിടിക്കുന്ന നായകനെ ഇന്ന് കേരളക്കരയാകെ ചേർത്തു പിടിച്ചു ജന്മദിനാശംസകൾ നേരുന്നു..

Tags: Suresh Gopibirth day
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies