ജന്മദിനനാളിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനവുമായി സുരേഷ് ഗോപി. വരാഹത്തിന്റെ ഒഫീഷ്യൽ ടീസറാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത് . താരത്തിന്റെ 257-ആം ചിത്രമാണ് വരാഹം.
സനൽ വി. ദേവനാണ് സംവിധാനം. കീഴടക്കാൻ ശ്രമിക്കുന്നവനെ കൊമ്പിൽ കോർത്തെടുത്ത് കുതിച്ചു പായുന്ന ജെല്ലിക്കെട്ട് കാളയുടെ വീര്യത്തെ കുറിച്ചാണ് ടീസറിൽ പറയുന്നത് .
സുരാജ് വെഞ്ഞാറമൂട്, നവ്യ നായർ, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവർ സുരേഷ് ഗോപിയ്ക്കൊപ്പം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിത്തു കെ. ജയൻ, മനു സി. കുമാർ എന്നിവർ ചേർന്നാണ് വരാഹത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മാവെറിക് മൂവീസിന്റെയും സഞ്ജയ് പടിയൂർ എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് വരാഹം നിർമ്മിക്കുന്നത്.