പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാംവർഷ എംബിബിഎസ് വിദ്യാർത്ഥി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോയ നേരത്തായിരുന്നു സംഭവം നടന്നത്. വിദ്യാർത്ഥികൾ റൂമിലേക്ക് തിരികെയെത്തിയപ്പോഴാണ് വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്തിടെ വിഷ്ണുവിന്റെ പിതാവ് മരിച്ചിരുന്നു. ഇതിന്റെ മാനസിക ബുദ്ധിമുട്ടുകൾ വിഷ്ണുവിനുണ്ടായിരുന്നതായി സഹപാഠികൾ പറഞ്ഞു. മാനസിക സമ്മർദ്ദങ്ങളായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.