തിരുവനന്തപുരം: പരിഷ്കരിച്ച ഡ്രൈവിംഗ് ഉത്തരവിൽ വീണ്ടും മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളുടെ പരിധി 18 വർഷത്തിൽ നിന്നും 22 വർഷമായി ഉയർത്തി. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിൽ ഇൻസ്ട്രക്ടർമാർ എത്തണമെന്ന് നിബന്ധനയുമില്ല.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഡ്രെെവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ തീരുമാനമായത്. പരിഷ്‌കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിൽ ഭേദഗതി വരുത്തുന്നതാണ് നിലവിലെ മാറ്റം.
ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാകും വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമായിരുന്നു നിർദ്ദേശം.