ന്യൂഡൽഹി: ഇന്ത്യ പന്തിൽ കൃത്രിമം കാട്ടിയാണ് മത്സരങ്ങൾ ജയിക്കുന്നതെന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ടി20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിലാണ് ഇന്ത്യ പന്തിൽ കൃത്രിമം കാട്ടിയതെന്നാണ് മുൻ താരത്തിന്റെ അധിക്ഷേപം. സെന്റ് ലൂസിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 24 റൺസിന്റെ വിജയമാണ് നേടിയത്. 16ാം ഓവറിൽ രണ്ടാം സ്പെല്ലെറിയാനെത്തിയ അർഷദീപ് സിംഗിന് അസാധാരാണമായ രീതിയിൽ റിവേഴ്സ് സ്വിംഗ് ലഭിച്ചെന്നും ഇത് എങ്ങനെയാണെന്ന് അന്വേഷണിക്കണമെന്നും ഇൻസമാം പറഞ്ഞു. ഗുരുതരമായ ആരോപണം വിവാദത്തിലായി.
‘അർഷദീപ് 16ാം ഓവർ എറിയാനെത്തിയപ്പോൾ പുതിയ പന്തിൽ, പഴയ പന്തിന് സമാനമായി റിവേഴ്സ് സ്വിംഗ് ലഭിച്ചു. അത് എങ്ങനെയാണ്? 12-ാമത്തെയും 13-ാമത്തെയും ഓവറിൽ റിവേഴ്സ് സ്വിംഗ് ലഭിക്കുന്നത്. പക്ഷേ ‘അർഷദീപ് പുതിയ പന്തിൽ റിവേഴ്സ് സ്വിംഗ് കണ്ടെത്തി. അമ്പയർ ഇതാെക്കെ കണ്ണുതുറന്ന് നിന്നാലെ കാണാനാകൂ.
ഇത് ഇപ്പോൾ പാകിസ്താൻ താരങ്ങൾക്കായിരുന്നെങ്കിൽ ഇവിടെ നടക്കുന്ന പുകിൽ ഇതാെന്നുമായിരിക്കില്ല. 16-ാം ഓവറിൽ അർഷദീപിനെ പോലൊരു ബൗളർക്ക് അസാധാരാണമായി റിവേഴ്സ് സ്വിംഗ് ലഭിക്കണമെങ്കിൽ പന്തിൽ കൃത്രിമം കാട്ടിയ കാര്യം ഉറപ്പാണ്”— ഒരു പാകിസ്താൻ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഇൻസമാം പറഞ്ഞു.