ദിസ്പൂർ: ലഹരി മുക്ത ഭാരതം സൃഷ്ടിക്കാൻ ഓരോരുത്തരും പ്രതിജ്ഞബദ്ധരാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസം ലഹരിക്കും മയക്കുമരുന്നിനുമെതിരെ പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരിമുക്ത അസം കെട്ടിപ്പടുക്കാനായി പ്രചാരണം നടക്കുകയാണ്. ഇതുവരെ 2,100 കോടിയിലധികം രൂപയുടെ മയക്കുമരുന്നാണ് പിടികൂടി നശിപ്പിച്ചത്. മുഖ്യമന്ത്രി ജെസിബി ഉപയോഗിച്ച് പിടികൂടിയ മയക്കുമരുന്ന് നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം എക്സിൽ പങ്കുവച്ചിട്ടുണ്ട്.
മയക്കുമരുന്ന് രഹിത അസം സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞബദ്ധരാണ്. സർക്കാരിന്റെ ശ്രമങ്ങൾ യുവതലമുറയെ മയക്കുമരുന്നിൽ നിന്ന് സംരക്ഷിക്കും. ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കും. ഈ അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരി മിക്ത ഭാരതമെന്ന വലിയ ലക്ഷ്യത്തിലേക്ക് എത്താനായി എല്ലാവരും പരിശ്രമിക്കണമെന്നും ഹിമന്ത ബിശ്വ ശർമ അഭ്യർത്ഥിച്ചു.
Assam has been waging a war against drugs, striking at this menace at regular intervals and recovering drugs worth over ₹2,100 crore.
We remain committed to creating a Drug-Free Assam, where our children are safe from the threat of narcotics and can lead a healthy life.
On… pic.twitter.com/Hcrtkr8eFd
— Himanta Biswa Sarma (@himantabiswa) June 26, 2024
അസമിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ അസം പോലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണ്. ദിവസനേ വൻതോതിൽ മയക്കുമരുന്ന് പിടികൂടുന്നുണ്ട്. നിരവധി കള്ളക്കടത്തുകാരെയും പിടികൂടി. സർക്കാർ ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ തുടരുകയാണ്.















