ഇൻഡിഗോയുടെ വിമാന ടിക്കറ്റ് ഇനി ലളിതമായി ബുക്ക് ചെയ്യാം. ബുക്കിംഗ് പ്രക്രിയ ലളിതമാക്കാൻ ലക്ഷ്യമിട്ട് വാട്ട്‌സ്ആപ്പിൽ 6Eskai എന്ന പേരിൽ എഐ അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ചു. ഗൂഗിളിന്റെ റിയാഫി ടെക്‌നോളജീസുമായി സഹകരിച്ചാണ് ചാറ്റ്ബോട്ട് വികസിപ്പിച്ചിരിക്കുന്നത്.
6Eskai വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ..
- +91 7065145858 നമ്പറിലെ വാട്സ്ആപ്പിൽ ‘Hi There’ എന്ന സന്ദേശം അയക്കുക.
- ‘Book flight tickets’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് വിവരങ്ങൾ നൽകുക.
- തുടർന്ന് ഓൺലൈനായി തുക അടച്ച് ടിക്കറ്റ് സ്വന്തമാക്കാവുന്നതാണ്.
ഫ്ലൈറ്റ് ബുക്കിംഗ്, ചെക്ക്-ഇന്നുകൾ, ബോർഡിംഗ് പാസുകൾ, ഫ്ലൈറ്റ് സ്റ്റാറ്റസ് എന്നിവയുൾപ്പെടെ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നിവ ഉൾപ്പടെയുള്ള ഭാഷകളിൽ ചാറ്റ്ബോട്ട് പ്രതികരിക്കും.















