നാവികസേനയിൽ സെയ്ലറാകാൻ കായിര താരങ്ങളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. അവിവാഹിതരായിരിക്കണം. ഡയറക്ട് എൻട്രി പെറ്റി ഓഫീസർ, ഡയറക്ട് എൻട്രി ചീഫ് പെറ്റി ഓഫീസർ തസ്തികളിലാണ് നിയമനം. ജൂലൈ 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ബാസ്‌കറ്റ്ബോൾ, ബോക്സിംഗ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്‌ബോൾ, ഫെൻസിംഗ്, ആർട്ടിസ്റ്റിക് ജിംനാസ്‌റ്റിക്‌സ്, ഹാൻഡ്ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിംഗ്, റെസ്ലിംഗ്, സ്‌ക്വാഷ്, ഗോൾഫ്, ടെന്നിസ്, കയാക്കിംഗ് & കനോയിംഗ്, റോവിംഗ്, ഷൂട്ടിംഗ്, സെയ്ലിംഗ് എന്നീ കായിക ഇനങ്ങളിൽ വൈദഗ്ധ്യം അപേക്ഷിക്കാം.
പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 1999 നവംബർ ഒന്നിനും 2007 ഏപ്രിൽ 30-നും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് joinindiannavy.gov.in സന്ദർശിക്കുക.