ഏറ്റുമുട്ടലിനൊടുവിൽ മൂന്ന് ഭീകരരെ വെടിവച്ച് കാെന്ന് സുരക്ഷാസേന. ജമ്മുകശ്മീരിലെ ദോഡയിലെ ഗണ്ഡോ ഏരിയയിലായിരുന്നു ഏറ്റുമുട്ടൽ. താഴ്വരയിൽ അടുത്തിടെ സൈന്യത്തിനും പാെലീസിനുമെതിരെ നടന്ന ആക്രമണങ്ങളുടെ സൂത്രധാരന്മാരാണ് കൊല്ലപ്പെട്ടവരെന്ന് സുരക്ഷാ സേന അറിയിച്ചു.
അമേരിക്കൻ നിർമ്മിത ആയുധങ്ങൾ ഏറ്റമുട്ടൽ സ്ഥലത്ത് നിന്ന് സേന കണ്ടെത്തിയിട്ടുണ്ട്.മൂന്ന് ഭീകരവാദികളെക്കുറിച്ചുള്ള വിവരം ലഭിച്ചതിന് പിന്നാലെ നടന്ന തെരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് ജമ്മുകശ്മീർ എഡിജിപി വിജയകുമാർ പറഞ്ഞു.
കഴിഞ്ഞയാഴ്ച മുതൽ ദോഡ,രജൗരി മേഖലകളിൽ സൈന്യം വ്യാപക നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു. ജൂൺ 11ന് സൈനിക ക്യാമ്പ് ആക്രമിക്കപ്പെട്ടിരുന്നു. അഞ്ചു സൈനികർക്കും ഒരു പൊലീസുകാരനും പരിക്കേൽക്കുകയും ചെയ്തിരുന്നു.















