പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. മലയാളി താരം പി ആർ ശ്രീജേഷാണ് ടീമിലെ ഏക ഗോൾകീപ്പർ എന്നതാണ് ശ്രദ്ധേയം. താരത്തിന്റെയും മൻപ്രീത് സിംഗിന്റെയും നാലാം ഒളിമ്പിക്‌സാണിത്. ഇതിഹാസമായ ധൻരാജ് പിള്ളയ്‌ക്ക് ശേഷം ഈ നേട്ടം തേടിയെത്തുന്ന ഇന്ത്യൻ താരങ്ങളാണ് ഇരുവരും. ഹർമൻ പ്രീത് സിംഗാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
ഗ്രൂപ്പ് ബിയിൽ ബെൽജിയം, ഓസ്‌ട്രേലിയ, അർജന്റീന, ന്യൂസിലൻഡ്, അയർലൻഡ് എന്നീ ടീമുകൾക്കൊപ്പമാണ് ടീം ഇന്ത്യ. ജൂലൈ 27-നാണ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മത്സരം. ന്യൂസിലൻഡാണ് എതിരാളി. ജൂലൈ 11-നാണ് പാരിസ് ഒളിമ്പിക്‌സിന് തിരി തെളിയുക. 2020-ലെ ടോക്കിയോ ഒളിമ്പിക്‌സിൽ ഹോക്കി ടീം വെങ്കല മെഡൽ കരസ്ഥമാക്കിയിരുന്നു.
ടീം
ഗോൾ കീപ്പർ: പി ആർ ശ്രീജേഷ്
ഡിഫൻഡർമാർ: ജർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, ഹർമൻപ്രീത് സിംഗ്, സുമിത്, സഞ്ജയ്
മിഡ്ഫീൽഡർമാർ: രാജ്കുമാർ പാൽ, ഷംഷേർ സിംഗ്, മൻപ്രീത് സിംഗ്, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്
ഫോർവേഡുകൾ: അഭിഷേക്, സുഖ്ജീത് സിംഗ്, ലളിത് കുമാർ ഉപാദ്ധ്യായ, മൻദീപ് സിംഗ്, ഗുർജന്ത് സിംഗ്
റിസർവ് താരങ്ങൾ: നീലകണ്ഠ ശർമ്മ, ജുഗ്രാജ് സിംഗ്, കൃഷൻ ബഹദൂർ പഥക്