മുംബൈ: മുംബൈ മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കും. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.
സംസ്ഥാന സർക്കാരിന്റെ വിഹിതമായ 1,163 കോടി രൂപ മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റിക്ക് കൈമാറുന്നതിന് പകരം മുംബൈ
മെട്രോ റെയിൽ കോർപ്പറേഷന് നേരിട്ട് നൽകാനും അനുമതി നൽകി. യോഗത്തിലായിരുന്നു തീരുമാനം. നിർമാണ പ്രവർത്തനങ്ങളുടെ 98 ശതമാനം പൂർത്തിയായിട്ടുണ്ടെന്ന് മെട്രോ അറിയിച്ചു. 37, 275. 50 കോടിയാണ് മെട്രോയുടെ നിർമാണ ചെലവ്.
വിരാർ അലിബാഗ് മൾട്ടിമോഡൽ ഇടനാഴിയ്‌ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് ഹഡ്‌കോയിൽ നിന്ന് 22,250 കോടി രൂപ വായ്പ എടുക്കാനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. പദ്ധതിയ്‌ക്ക് ആകെ 1,130 ഹെക്ടർ ഭൂമി വേണ്ടിവരും. അതിൽ 215.80 ഹെക്ടർ ഭൂമി ഇതുവരെ ഏറ്റെടുത്തു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിന് 2,341.71 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്















