ചെന്നൈ : വീടിന് അടിത്തറ നിർമ്മിക്കുന്നതിനിടെ പതിറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു ഭഗവാന്റെ വിഗ്രഹം കണ്ടെത്തി . തമിഴ്നാട്ടിലെ തിരുവരൂർ മണ്ണാർഗുഡിയിൽ ആണ് സംഭവം. ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തിന് പേരുകേട്ട ജില്ലയാണിത് .
മോഡേൺ നഗർ സഞ്ജീവ് സ്ട്രീറ്റിൽ താമസിക്കുന്ന നടരാജന്റെ ഭൂമിയിലാണ് വീട് നിർമ്മാണം ആരംഭിച്ചത് . വീടിന് അടിത്തറ നിർമ്മിക്കാനായി പണിയെടുക്കുകയായിരുന്ന എം.രാമമൂർത്തിയാണ് മണ്ണിൽ പുതഞ്ഞ നിലയിൽ ശ്വിഗ്രഹം കണ്ടത്. ഉടൻ വിവരം മന്നാർഗുഡി പോലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് ജില്ലാ കളക്ടർ കെ. മഹേഷ് കുമാറും പോലീസും സ്ഥലത്തെത്തി . ഒന്നരയടി ഉയരവും ഏകദേശം 5 കിലോ ഭാരവുമുള്ള വിഗ്രഹം കൂടുതൽ പരിശോധനയ്ക്കായി ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് മാറ്റി .
വിഗ്രഹം പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ് എന്നാണ് പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു . പഞ്ചലോഹത്തിൽ നിർമ്മിച്ചതാണ് വിഗ്രഹം . പുരാതന ഗോപിയാർ കോലപ്രല്യം മഹർഷി ക്ഷേത്രത്തിന് സമീപമാണ് വിഗ്രഹം കണ്ടെത്തിയ ഭൂമി.