എറണാകുളം: കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നടത്തിയ ബ്രത്ത് അനലൈസർ പരിശോധന പാളി. മദ്യപിക്കാത്തവർ ഉൾപ്പടെ മദ്യപിച്ചെന്നായിരുന്നു പരിശോധനയിൽ കണ്ടെത്തി. ബ്രത്ത് അനലൈസർ മെഷീൻ കേടായിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
രാവിലെ ഡിപ്പോയിലെത്തിയ 50-ലധികം ജീവനക്കാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മദ്യപിക്കാത്തവരും മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാഗ്വാദമായി. തുടർന്ന് ജീവനക്കാർ ബ്രത്ത് അനലൈസർ പരിശോധിച്ചപ്പോഴാണ് മെഷീൻ കേടാണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ ഉദ്യോഗസ്ഥർ പരിശോധന നിർത്തുകയായിരുന്നു.