പാകിസ്താൻ ഭീകര സംഘടനകളുമായി ബന്ധം; അഞ്ച് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി പൊലീസ്

Published by
Janam Web Desk

ശ്രീന​ഗർ: പാകിസ്താൻ ഭീകര സംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി. കശ്മീരിലെ ബാരാമുള്ളയിലാണ് പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരരുടെ ഒരു കോടിയോളം രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയത്. ബാരാമുള്ള കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബഷീർ അഹമ്മദ് ഗാനി, മെഹ്‌രാജ് ഉദ് ദിൻ ലോൺ, ഗുലാം മുഹമ്മദ് യാത്തൂ, അബ് റഹ്മാൻ ഭട്ട്, അബ് റാഷിദ് ലോൺ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

83 സിആർപിസി വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കശ്മീർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള പ്രവർത്തനങ്ങൾ നടന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ന‍ടന്നുവരികയാണ്.

കശ്മീരിലെ ദോഡയിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്നും ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Share
Leave a Comment