6 മണിക്കൂർ 4 മിനിറ്റ് ദൈർഘ്യം : വരുന്നു ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ; ഇന്ത്യയിൽ കാണാനാകുമോ ?

Published by
Janam Web Desk

ഭൂമിയിൽ എവിടെയെങ്കിലും 18 മാസത്തിലൊരിക്കൽ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാൽ ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളൂ. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്‌ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം നടന്നുവെന്ന് പറയാൻ കഴിയുക.

ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം 2024 ഏപ്രിൽ 8 നായിരുന്നു. അമേരിക്കയിലും ചുറ്റുമുള്ള രാജ്യങ്ങളിലും ഇത് ദൃശ്യമായി . ഇതിന് പിന്നാലെ ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണവും സംഭവിക്കാൻ പോകുകയാണ് . ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമായിരുന്നില്ല.

ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച്, 2024 ലെ രണ്ടാമത്തെ സൂര്യഗ്രഹണം 2024 ഒക്ടോബർ 2 ബുധനാഴ്ചയാണ് സംഭവിക്കുക . ഈ സൂര്യഗ്രഹണം ഒക്ടോബർ 2 ന് രാത്രി 09:10 മുതൽ പുലർച്ചെ 3:17 വരെ നീണ്ടുനിൽക്കും. ഈ സൂര്യഗ്രഹണത്തിന്റെ ആകെ ദൈർഘ്യം ഏകദേശം 6 മണിക്കൂർ 4 മിനിറ്റ് ആയിരിക്കും.ഈ രണ്ടാമത്തെ സൂര്യഗ്രഹണവും ഇന്ത്യയിൽ ദൃശ്യമാകില്ലെന്നാണ് റിപ്പോർട്ട്.

മെക്സിക്കോ, ബ്രസീൽ, ചിലി, പെറു, ന്യൂസിലാൻഡ്, അർജൻ്റീന, ആർട്ടിക്, കുക്ക് ദ്വീപുകൾ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിൽ 2024 ലെ രണ്ടാം സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു

Share
Leave a Comment