ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ അദ്വാനി ആശുപത്രി വിട്ടു. വാർദ്ധക്യസഹജമായ അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ രാത്രിയാണ് അദ്വാനിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്.
പരിശോധനകൾക്ക് ശേഷം ആരോഗ്യനില തൃപ്തികരമെന്ന് കണ്ടതോടെയാണ് ഇന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് അദ്ദേഹത്തെ പരിശോധിച്ചത്. മൂത്രത്തിലെ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്.
ആംബുലൻസിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.
#WATCH | Delhi: 96-year-old veteran BJP leader LK Advani discharged from AIIMS today. He was admitted here last night. pic.twitter.com/R06UOd7qef
— ANI (@ANI) June 27, 2024
“>
#WATCH | Delhi: 96-year-old veteran BJP leader LK Advani discharged from AIIMS today. He was admitted here last night. pic.twitter.com/R06UOd7qef
— ANI (@ANI) June 27, 2024
96 വയസുളള അദ്വാനി ആരോഗ്യവാനായിട്ടാണ് അടുത്തിടെയും കണ്ടത്. തെരഞ്ഞെടുപ്പിൽ എൻഡിഎ മൂന്നാംവട്ടവും വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഉൾപ്പെടെയുളള നേതാക്കൾ അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങാൻ എത്തിയിരുന്നു.















