ന്യൂഡൽഹി: വിസ നിയമലംഘനങ്ങൾ നടത്തിയതിന് ഇൻഡിഗോ വിമാനകമ്പനിക്ക് ഒരു ലക്ഷം രൂപ പിഴ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് പിഴ ചുമത്തിയത്. ജൂൺ 11-നാണ് പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള വിവരം വിമാനകമ്പനിക്ക് ലഭിച്ചത്.
കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫയൽ ചെയ്യുന്നതിനിടെയാണ് ഇൻഡിഗോയുടെ പേരന്റ് കമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് പിഴയുടെ കാര്യം പുറത്തുവിട്ടത്. ജൂൺ 11-നാണ് പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള വിവരം ലഭിച്ചതെന്നും കമ്പനി വ്യക്തമാക്കുന്നു
പിഴ ചുമത്തിയത് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെയോ മറ്റ് പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. വിസ നിയമലംഘനങ്ങൾ എന്നല്ലാതെ ഏത് രീതിയിലാണ് പിഴ ചുമത്തിയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.