ആലപ്പുഴ: ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ ഇന്ന് വൈകിട്ടാണ് സംഭവം.
യാത്രക്കാരനോട് ചില്ലറയായി ടിക്കറ്റ് ചാർജ്ജ് നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കം, കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. കണ്ടക്ടർ സജികുമാറിനാണ് മർദ്ദനമേറ്റത്. കണ്ടക്ടറുടെ പരാതിയിൽ മുബീൻ എന്നയാളെ
കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
ആക്രമണത്തിൽ സജികുമാറിന്റെ തലയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ബസിലെ മറ്റ് യാത്രക്കാരും ഡ്രൈവറും ചേർന്ന് പ്രതിയെ പിടിച്ചുമാറ്റുകയായിരുന്നു. പരിക്കേറ്റ സജികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.