സ്‌കൂളിൽ പോകണം, പഠിച്ച് വളർന്ന് ഒരു ഐപിഎസ് ഓഫീസറാകണമെന്നായിരുന്നു 9 വയസുകാരൻ രൺവീർ ഭാരതിയുടെ ആഗ്രഹം. അവന്റെ സ്വപ്‌നങ്ങൾക്ക് ചിറകുകൾ മുളയ്‌ക്കുന്നതിന് മുന്നേ ബ്രെയിൻ ട്യൂമർ എന്ന വില്ലൻ ആ കുഞ്ഞുചിറകുകൾ അരിഞ്ഞു വീഴ്‌ത്തി. വാരാണസിയിലെ മഹാമന കാൻസർ ആശുപത്രിയിൽ രോഗവുമായി മല്ലിട്ട് കിടക്കുമ്പോഴും നിറവേറ്റാൻ സാധിക്കാതെ പോയ കാക്കി യൂണിഫോമിനോടുള്ള അതിയായ ആദരവും ഇഷ്ടവുമായിരുന്നു രൺവീറിന്റെ മനസിലുണ്ടായിരുന്നത്. അവന്റെ ആഗ്രഹം ഒടുവിൽ പൊലീസുകാരുടെ ഇടയിലും ചർച്ചയായി. ഇതോടെ അവന്റെ സ്വപ്‌നം നിറവേറ്റാൻ തന്നെ അവർ തീരുമാനിച്ചു.
വലുതാവുമ്പോൾ ആരാകണമെന്ന് ടീച്ചർമാർ ചോദിക്കുമ്പോൾ ഒരു ഐപിഎസ് ഓഫീസറാകണമെന്ന് പറയുന്നത് അവൻ പല തവണ മനസിൽ കണ്ടിരുന്നു. ഒടുവിൽ ഒൻപതാം വയസിൽ കുറച്ച് നേരത്തേക്ക് അവന് തന്റെ സ്വപ്നവേഷം അണിയാൻ കഴിഞ്ഞു.
ആശുപത്രി കിടയ്‌ക്കയ്‌ക്ക് ഒരു ദിവസത്തേക്ക് വിശ്രമം നൽകി 9കാരൻ ഐപിഎസ് ഓഫീസറായി. അവന്റെ സ്വപനം പൊലീസുകാർ നിറവേറ്റി. ഇതിന്റെ ചിത്രങ്ങൾ പൊലീസുകാർ സമൂഹമാദ്ധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ഇതോടെ നിരവധി പേരാണ് രൺവീറിന് ആശംസകൾ നേർന്നും അവനായി പ്രാർത്ഥിച്ചും രംഗത്തെത്തിയത്.
09 वर्षीय बालक रणवीर भारती के ब्रेन ट्यूमर का इलाज महामना कैंसर अस्पताल वाराणसी में चल रहा है, ऐसी अवस्था में रणवीर ने #IPS अधिकारी बनने की इच्छा व्यक्त की, तो #adgzonevaranasi @piyushmordia के कार्यालय में बच्चे की इच्छा की पूर्ति की गयी । pic.twitter.com/xxeGFT3UKe
— ADG ZONE VARANASI (@adgzonevaranasi) June 26, 2024
ക്യാബിനിലെ കസേരയിൽ ലാത്തിയും പിടിച്ചാണ് രൺവീർ ഇരിക്കുന്നത്. മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം നിന്നുള്ള അവന്റെ ചിത്രങ്ങളും നമുക്ക് കാണാം. കഠിന വേദനകളോട് പോരാടുമ്പോഴും പോരാടുമ്പോഴും തന്റെ കടമകൾ വീഴ്ചയില്ലാതെ നിർവ്വഹിക്കുന്ന മികച്ച ഉദ്യോഗസ്ഥനെപ്പോലെയാണ് രൺവീറിന്റെ ഭാവം എന്നാണ് കമന്റുകൾ.















