ഐപിഎസ് ഓഫീസറാകണം; ബ്രെയിൻ ട്യൂമർ ബാധിച്ച 9 കാരന്റെ സ്വപ്നം; സഫലമാക്കി പൊലീസുകാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐപിഎസ് ഓഫീസറാകണം; ബ്രെയിൻ ട്യൂമർ ബാധിച്ച 9 കാരന്റെ സ്വപ്നം; സഫലമാക്കി പൊലീസുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 09:03 pm IST
FacebookTwitterWhatsAppTelegram

സ്‌കൂളിൽ പോകണം, പഠിച്ച് വളർന്ന് ഒരു ഐപിഎസ് ഓഫീസറാകണമെന്നായിരുന്നു 9 വയസുകാരൻ രൺവീർ ഭാരതിയുടെ ആഗ്രഹം. അവന്റെ സ്വപ്‌നങ്ങൾക്ക് ചിറകുകൾ മുളയ്‌ക്കുന്നതിന് മുന്നേ ബ്രെയിൻ ട്യൂമർ എന്ന വില്ലൻ ആ കുഞ്ഞുചിറകുകൾ അരിഞ്ഞു വീഴ്‌ത്തി. വാരാണസിയിലെ മഹാമന കാൻസർ ആശുപത്രിയിൽ രോഗവുമായി മല്ലിട്ട് കിടക്കുമ്പോഴും നിറവേറ്റാൻ സാധിക്കാതെ പോയ കാക്കി യൂണിഫോമിനോടുള്ള അതിയായ ആദരവും ഇഷ്ടവുമായിരുന്നു രൺവീറിന്റെ മനസിലുണ്ടായിരുന്നത്. അവന്റെ ആഗ്രഹം ഒടുവിൽ പൊലീസുകാരുടെ ഇടയിലും ചർച്ചയായി. ഇതോടെ അവന്റെ സ്വപ്‌നം നിറവേറ്റാൻ തന്നെ അവർ തീരുമാനിച്ചു.

വലുതാവുമ്പോൾ ആരാകണമെന്ന് ടീച്ചർമാർ ചോദിക്കുമ്പോൾ ഒരു ഐപിഎസ് ഓഫീസറാകണമെന്ന് പറയുന്നത് അവൻ പല തവണ മനസിൽ കണ്ടിരുന്നു. ഒടുവിൽ ഒൻപതാം വയസിൽ കുറച്ച് നേരത്തേക്ക് അവന് തന്റെ സ്വപ്നവേഷം അണിയാൻ കഴിഞ്ഞു.

ആശുപത്രി കിടയ്‌ക്കയ്‌ക്ക് ഒരു ദിവസത്തേക്ക് വിശ്രമം നൽകി 9കാരൻ ഐപിഎസ് ഓഫീസറായി. അവന്റെ സ്വപനം പൊലീസുകാർ നിറവേറ്റി. ഇതിന്റെ ചിത്രങ്ങൾ പൊലീസുകാർ സമൂഹമാദ്ധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ഇതോടെ നിരവധി പേരാണ് രൺവീറിന് ആശംസകൾ നേർന്നും അവനായി പ്രാർത്ഥിച്ചും രംഗത്തെത്തിയത്.

09 वर्षीय बालक रणवीर भारती के ब्रेन ट्यूमर का इलाज महामना कैंसर अस्पताल वाराणसी में चल रहा है, ऐसी अवस्था में रणवीर ने #IPS अधिकारी बनने की इच्छा व्यक्त की, तो #adgzonevaranasi @piyushmordia के कार्यालय में बच्चे की इच्छा की पूर्ति की गयी । pic.twitter.com/xxeGFT3UKe

— ADG ZONE VARANASI (@adgzonevaranasi) June 26, 2024

ക്യാബിനിലെ കസേരയിൽ ലാത്തിയും പിടിച്ചാണ് രൺവീർ ഇരിക്കുന്നത്. മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം നിന്നുള്ള അവന്റെ ചിത്രങ്ങളും നമുക്ക് കാണാം. കഠിന വേദനകളോട് പോരാടുമ്പോഴും പോരാടുമ്പോഴും തന്റെ കടമകൾ വീഴ്ചയില്ലാതെ നിർവ്വഹിക്കുന്ന മികച്ച ഉദ്യോഗസ്ഥനെപ്പോലെയാണ് രൺവീറിന്റെ ഭാവം എന്നാണ് കമന്റുകൾ.

Tags: Brain tumor9 year old boyPolice
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies