തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനെ പരിഹസിച്ച് സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിൽ സജിചെറിയാൻ നടത്തിയ ധനാഭ്യർത്ഥന ചർച്ചയ്‌ക്കിടെയായിരുന്നു സ്പീക്കർ അതൃപ്തി പ്രകടിപ്പിച്ചത്. മന്ത്രി പറഞ്ഞ കാര്യങ്ങൾ കേട്ട് മടുത്തുവെന്നും എല്ലാ കാര്യങ്ങളും വിശീകരിക്കേണ്ടതില്ലെന്നുമായിരുന്നു പരാമർശം.
ധനാഭ്യർത്ഥന ചർച്ചയ്‌ക്കിടെ മറ്റ് വിഷയങ്ങൾ നിരത്തി ആവശ്യമില്ലാത്ത ചർച്ചകൾക്ക് വഴിവച്ചതോടെയാണ് മന്ത്രി പറഞ്ഞ പോയിന്റുകൾ താൻ ഒരുപാട് കേട്ട് മടുത്തതാണെണ് സ്പീക്കർ പരിഹസിച്ചത്. പ്രസംഗത്തിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിന്റെ വിഷയവും എടുത്തിടാൻ ശ്രമിച്ച സജിചെറിയാനെ സ്പീക്കർ തടഞ്ഞു. ഈ വിഷയങ്ങളൊക്കെ നമ്മൾ ചർച്ച ചെയ്ത് അവസാനിപ്പിച്ചതാണെന്നായിരുന്നു സ്പീക്കറിന്റെ മറുപടി.
പ്രസംഗം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സ്പീക്കറോട് സമയം നൽകണമെന്നും ഇടയിൽ കേറി ഇടപെടരുതെന്നും സജിച്ചറിയാൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പ്രസംഗം അവസാനിപ്പിക്കാതെ വന്നതോടെയായിരുന്നു പരിഹാസവുമായി ഷംസീർ വീണ്ടും ഇടപെട്ടത്.