ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ടെലികോം കമ്പനികളിലൊന്നാണ് റിലയൻസ് ജിയോ. കുറഞ്ഞ നിരക്കിൽ മികച്ച പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് റീചാർജുകൾ നൽകുന്നുവെന്നതാണ് ജിയോ തെരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിച്ചിരുന്നത്. എന്നാൽ ഉപഭോക്താക്കളെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനമാണ് ഇപ്പോൾ ജിയോ പുറത്തുവിട്ടിരിക്കുന്നത്.
പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. പുതുക്കിയ നിരക്കുകൾ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും. എല്ലാതരം ജിയോ പ്ലാനുകളിലും 27 ശതമാനം താരിഫ് വർദ്ധിപ്പിക്കും. ഇതനുസരിച്ച് 15 രൂപയുടെ 1 ജിബി ഡാറ്റ നൽകുന്ന പോസ്റ്റ് പെയ്ഡ് പ്ലാനിന്റെ നിരക്ക് 19 രൂപയായും 155 രൂപയായിരുന്ന 28 ദിവസത്തെ 2ജിബി ഡാറ്റ പ്ലാനിന്റെ നിരക്ക് 189 രൂപയായും വർദ്ധിക്കും.
പ്രതിദിനം 1 ജിബിയുടെ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ 209 രൂപയ്‌ക്ക് പകരം ഇനി 249 രൂപ നൽകേണ്ടി വരും. പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും നൽകിയിരുന്ന പ്ലാൻ 239ൽ നിന്ന് 249 ആകും. 2 ജിബി പ്രതിദിന പ്ലാനിന് 299 രൂപയിൽ നിന്ന് 349 രൂപയുമാകും. ഇത്തരത്തിൽ ജിയോന്റെ എല്ലാ പ്ലാനുകളിലും നിരക്ക് ഉയർന്നേക്കുമെന്നാണ് സൂചന.