ഹജ്ജ് കർമം നിർവഹിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്‌ക്ക് വിമാനത്താവളത്തിൽ വമ്പൻ സ്വീകരണം.പിതാവ് ഇമ്രാൻ മിർസ, സഹോദരി ഭർത്താവ് മുഹമ്മദ് അസദുദ്ദീൻ, സഹോദരി അനം മിർസ എന്നിവരും സാനിയയെ ഹജ്ജിന് അനുഗമിച്ചിരുന്നു.
തിരിച്ചെത്തിയ സാനിയയെയും മറ്റുള്ളവരെയും കുടുംബം മാലയിട്ടാണ് സ്വീകരിച്ചത്. സാനിയയുടെ മാതാവ് നസീമ മിർസ ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഹൈദരാബാദിലെയോ മുംബൈയിലെയോ വിമാനത്താവളത്തിൽ നിന്ന് പകർത്തിയതാണ് ചിത്രങ്ങൾ.
അനം നേരത്തെ ചില വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്ര എനിക്ക് സമ്മാനിച്ചത് എന്തെന്ന് വിവരിക്കാൻ വാക്കുകളിൽ കഴിയില്ല. എനിക്ക് ആ അനുഭവം വിവരിക്കാൻ ഒരിക്കലും വാക്കുകൾ ലഭിക്കുമെന്ന് കരുതില്ലെന്നും അനം കുറിച്ചു.
View this post on Instagram
“>
View this post on Instagram