കോട്ടയം: പാലാ നഗരസഭാ അദ്ധ്യക്ഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ അധിക്ഷേപിച്ചതായി പരാതി. ഷാജു വി. തുരുത്തനെതിരെയാണ് പരാതി ഉയരുന്നത്.
പ്രീ മെട്രിക് സ്കോളർഷിപ്പിന്റെ ഫയലുമായി ബന്ധപ്പെട്ട് ഷാജു വനിതാ ഉദ്യോഗസ്ഥയെ ചേംബറിലേക്ക് വിളിച്ചുവരുത്തി മറ്റ് കൗൺസിലർമാരുടെ മുൻപിൽ വച്ച് അധിക്ഷേപകരമായി പെരുമാറിയെന്നാണ് പരാതി. എന്നാൽ അധിക്ഷേപിച്ചിട്ടില്ലെന്നും ജോലി കൃത്യമായി ചെയ്യാത്തതിന്റെ പേരിൽ ശകാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഷാജുവിന്റെ വിശദീകരണം.
ഉദ്യോഗസ്ഥ സംഭവം നഗരസഭയിലെ ജീവനക്കാരോട് പറഞ്ഞതോടെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ ഗത്യന്തരമില്ലാതെ ഷാജു ഉദ്യോഗസ്ഥയോട് മാപ്പ് പറഞ്ഞു. എന്നാൽ വനിതാ കമ്മീഷന് ഉൾപ്പടെ പരാതി സമർപ്പിക്കാനൊരുങ്ങുകയാണ് ഉദ്യോഗസ്ഥ.