7.2 തീവ്രതയിൽ ഭൂചലനം; തിരമാലകൾ ഉയർന്നു പൊങ്ങാൻ സാധ്യത; ജാഗ്രതാ നിർദേശം

Published by
Janam Web Desk

ലിമ: പെറുവിലെ സെൻട്രൽ പ്രദേശങ്ങളിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇതേത്തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും അപകട സാധ്യത ഒഴിവായതിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.

അതിക്വിപ ജില്ലയിൽ നിന്ന് 8.8 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തീരപ്രദേശത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും എന്നാൽ സുനാമി ഭീഷണി ഒഴിഞ്ഞിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ചില തീരങ്ങളിൽ മൂന്ന് മീറ്റർ വരെ തിരമാലകൾ ഉയരാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശുണ്ട്.

ഏകദേശം 33 ലക്ഷം ആളുകളാണ് പെറുവിലുള്ളത്. വർഷാവർഷം ഇത്തരത്തിൽ ഭൂചലനങ്ങൾ പ്രദേശത്ത് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ അനുഭവപ്പെട്ട ഭൂചലനം ശക്തമായിരുന്നുവെന്നും ഭൂകമ്പത്തിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Share
Leave a Comment