മലപ്പുറം: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെമ്മാട് ശാഖയിലെ അസിസ്റ്റന്റ് മാനേജരെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വയനാട് മുള്ളൻകൊല്ലി സ്വദേശി അഖിൽ ഷാജിയാണ് മരിച്ചത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിന്‍റെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.