ദുബായിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ബാൽക്കണിയിൽ തുണി അലക്കി ഉണക്കാൻ വിരിച്ച വീട്ടമ്മയുടെ വീഡിയോയാണ് വൈറലായത്. പല്ലവി വെങ്കടേഷ് എന്ന യുവതിയാണ് ഇന്ത്യൻ അമ്മയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അവധി ആഘോഷത്തിനെത്തിയ കുടുംബം ദുബായിലെ പാം അറ്റ്ലാൻഡിസിലാണ് താമസിക്കുന്നത്.
പുറത്തുവന്ന വീഡിയോയിൽ പല്ലവിയുടെ അമ്മ അലക്കിയ തുണികൾ ബീച്ച് റിസോർട്ടിന്റെ ബാൽക്കണിയിൽ ഉണക്കാൻ വിരിക്കുകയായിരുന്നു. നിമിഷം നേരത്തിനുള്ളിൽ വീഡിയോ വൈറലായി. 11 മില്യൺ കാഴ്ചക്കാരാണ് ഇതുവരെ വീഡിയോക്ക് ലഭിച്ചത്. ഇതിന് പിന്നാലെ പ്രതികരണവുമായി റിസോർട്ട് അധികൃതരും രംഗത്തുവന്നു. ‘അമ്മയുടെ ചുമതലകൾ, നിങ്ങൾ ഇവിടുത്തെ താമസം ആസ്വദിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ബാത്റൂമുകളിലും വസ്ത്രം അലക്കി വിരിക്കാനുള്ള ഉപകരണം നൽകിയിട്ടുണ്ട്. കുളികഴിഞ്ഞ് നിങ്ങൾക്ക് അതു ഉപയോഗിച്ച് തുണികൾ ഉണക്കാം”—-ഔദ്യോഗിക ഹാൻഡിലിൽ നിന്നുള്ള കമൻ്റ് ഇപ്രകാരമായിരുന്നു.
ചില ഇന്ത്യൻ വീട്ടമ്മയുടെ പ്രവൃത്തിയെ കളിയാക്കിയപ്പോൾ ചിലർ പിന്തുണച്ചു. രാജ്യങ്ങളുടെയും റിസോർട്ടുകളുടെ നിയമം പാലിച്ച് നന്നായി പെരുമാറണമെന്നായിരുന്നു വിമർശകരുടെ ഉപദേശം. യുകെയിൽ അടക്കം എല്ലാവരും ഇത് ചെയ്യുന്നതാണെന്നും വിമർശിക്കാതെ വാ അടയ്‌ക്കാനും വീട്ടമ്മയെ പിന്തുണച്ചവർ പറഞ്ഞു.
View this post on Instagram
“>