ആലപ്പുഴ: കായംകുളത്ത് വയോധികയ്ക്ക് പീഡനം. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് (25) പിടിയിൽ. അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയോടെയാണ് സംഭവം.76 കാരിയായ വയോധികയുടെ ഓച്ചിറ റെയിൽവേ സ്റ്റേഷനടുത്തുള്ള വീട്ടിൽ വച്ചാണ് പീഡന ശ്രമം നടന്നത്. തുടർന്ന് ഓടി രക്ഷപ്പെട്ട വയോധിക അയൽവാസികളോട് വിവരം പറയുകയായിരുന്നു. ഇതോടെ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ കേസെടുത്ത കായംകുളം പൊലീസ് വയോധികയുടെ വീടിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. തുടർന്ന് ഇന്ന് ഷഹനാസിനെ പൊലീസ് പിടികൂടുകയായിരുന്നു. മത്സ്യ തൊഴിലാളിയായ ഇയാൾ മയക്കുമരുന്ന് കേസിലുൾപ്പെടെ പ്രതിയാണെന്നും സംഭവം നടക്കുമ്പോൾ ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു.