ഇന്ധനവില കുറച്ച് മഹാരാഷ്‌ട്ര; പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി അജിത് പവാർ

Published by
Janam Web Desk

മഹാരാഷ്‌ട്ര സർക്കാർ മുംബൈ മെട്രോപോളിറ്റൺ മേഖലയിലെ ഇന്ധന വില കുറച്ചു. വാറ്റിൽ (മൂല്യവർദ്ധിത നികുതി) കുറവ് വരുത്തിയാണ് പുതിയ പരിഷ്കാരം. പെട്രോളിന് 65 പൈസയും ഡീസലിന് 2.60 പൈസയുമാണ് ലിറ്ററിന് കുറയുന്നത്. സംസ്ഥാനത്തിന്റെ വാർഷിക ബജറ്റിലാണ് ഉപമുഖ്യമന്ത്രി അജിത് പവാർ നികുതി കുറച്ച കാര്യം അറിയിച്ചത്.

മുംബൈ മെട്രോപോളിറ്റൺ മേഖലയിൽ ബാധകമാകുന്ന മാറ്റം സംസ്ഥാന ഖജനാവിൽ 200 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്നും ഡെപ്യൂട്ടി സിഎം പറഞ്ഞു. ‘നികുതി കുറയ്‌ക്കാനുള്ള തീരുമാനം ബജറ്റിൽ സ്വീകരിച്ചിട്ടുണ്ട്. നിയമസഭയും സംസ്ഥാന കൗൺസിലും ബജറ്റ് പാസാക്കിയാൽ തീരുമാനം ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും”—– മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതേസമയം നേരത്തെ കർണാടക പെട്രോൾ-ഡീസൽ വില വർദ്ധിപ്പിച്ചിരുന്നു. യഥാക്രമം 3,3.5 പൈസയുമാണ് അടുത്തിടെ കർണാടക സർക്കാർ വിൽപ്പന നികുതിയിൽ വർദ്ധന വരത്തിയത്. സാമ്പത്തിക പ്രതസന്ധിയെ തുടർന്നെന്നായിരുന്നു വിശദീകരണം.

 

Share
Leave a Comment