നീ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട! ലോക ക്രിക്കറ്റിന് അത് സമ്മാനിച്ചത് പാകിസ്താനികൾ; ഇൻസമാം ഉൾ ഹഖ്

Published by
Janam Web Desk

പന്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തിന് മറുപടി നൽകിയ രോഹിത് ശർമ്മയെ വിമർശിച്ച് പാകിസ്താൻ മുൻ നായകൻ ഇൻസമാം ഉൾ ഹഖ്. രോഹിത് ശർമ്മ ഞങ്ങളെ ഒന്നും പഠിപ്പിക്കാൻ വരേണ്ടെന്നും ലോക ക്രിക്കറ്റിന് റിവേഴ്സ് സ്വിം​ഗ് സമ്മാനിച്ചത് പാകിസ്താനണെന്നും ഇൻസമാം അരിശത്തോടെ പറഞ്ഞു.

‘ആദ്യത്തെ കാര്യം, രോഹിത് അത്(കൃത്രിമം) സംഭവിക്കുന്നുണ്ടെന്ന് സമ്മതിച്ചതാണ്. അപ്പോൾ നമ്മുടെ നിരീക്ഷണം ശരിയാണെന്ന് തെളിയിക്കപ്പെട്ടു. രണ്ടാമത്തെ കാര്യം റിവേഴ്സ് സ്വിം​ഗ് എങ്ങനെയാണ് ലഭിക്കുന്നതെന്ന് രോഹിത് ഞങ്ങളെ പഠിപ്പിക്കേണ്ട കാര്യമില്ല. ഏത് പിച്ചിൽ എത്ര ചൂടിൽ റിവേഴ്സ് സിം​ഗ് ലഭിക്കുമെന്ന് അത് ലോകത്തിന് സമ്മാനിച്ചവരെ പഠിപ്പിക്കാൻ വരരുത്—–എന്നാണ് ഇൻസമാം ടിവി അഭിമുഖത്തിൽ തുറന്നടിച്ചത്.

ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ 16ാം ഓവറിൽ രണ്ടാം സ്പെല്ലെറിയാനെത്തിയ അർഷദീപ് സിം​ഗിന് അസാധാരാണമായ രീതിയിൽ റിവേഴ്സ് സ്വിം​ഗ് ലഭിച്ചെന്നും ഇത് എങ്ങനെയാണെന്ന് അന്വേഷണിക്കണമെന്നും ഇൻസമാം ആരോപണമുന്നയിച്ചിരുന്നു. ഇതിനാണ് രോഹിത് ശർമ്മ മറുപടി നൽകിയത്. ‘ഇവിടെ കനത്ത ചൂടും വരണ്ട പിച്ചുകളുമാണ്. ഇവിടെ റിവേഴ്സിം​ഗ് ലഭിച്ചില്ലെങ്കിൽ വേറെ എവിടെയാണ് ലഭിക്കുന്നത്? ഞങ്ങൾ ഓസ്ട്രേലിയയിലോ ഇം​ഗ്ലണ്ടിലോ അല്ല കളിക്കുന്നത്”. —-എന്നായിരുന്നു രോഹിത്തിന്റെ മറുപടി.

Share
Leave a Comment