അമരാവതി: മദ്രസയിൽ ഭക്ഷ്യ വിഷബാധ. പഴകിയ ആട്ടിറച്ചി കഴിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം.
വിജയവാഡയിലെ അജിത് നഗറിലെ മദ്രസയുടെ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് 100 കിലോയോളം വരുന്ന പഴകിയ ആട്ടിറച്ചിയാണ് പിടികൂടിയത്. രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ പത്തോളൺ കുട്ടികൾക്ക് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജൂൺ 17 മുതൽ ഉപയോഗിച്ചിരുന്ന ഇറച്ചിയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിവരം. പെൺകുട്ടിയുടെ കുടുംബം മദ്രസ ഓഫീസ് ഉപരോധിച്ചു. നാടാകെ പ്രതിഷേധം ഇരമ്പുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മദ്രസ അധികൃതർ അറിയിച്ചു.