ശനിയുടെ വക്രഗതി ജൂൺ 29 ശനിയാഴ്ച രാത്രി മുതൽ നവംബർ 15 വെള്ളിയാഴ്ച രാത്രി വരെ; (ഭാഗം -2) നിങ്ങളുടെ സ്ഥിതി എങ്ങിനെ? അശ്വതി മുതൽ ആയില്യം വരെ (ഭാഗം -2)
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

ശനിയുടെ വക്രഗതി ജൂൺ 29 ശനിയാഴ്ച രാത്രി മുതൽ നവംബർ 15 വെള്ളിയാഴ്ച രാത്രി വരെ; (ഭാഗം -2) നിങ്ങളുടെ സ്ഥിതി എങ്ങിനെ? അശ്വതി മുതൽ ആയില്യം വരെ (ഭാഗം -2)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 01:36 pm IST
FacebookTwitterWhatsAppTelegram

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ഓരോ രാശിക്കാർക്കും ക്ഷേത്ര ദർശനത്തിനു വിശേഷമായ പക്കപ്പിറന്നാൾ ദിനങ്ങൾ അറിയാൻ അതാത് വാര/മാസ ഫലങ്ങൾ ശ്രദ്ധിക്കുക.

 

ഇതും വായിക്കുക

ശനിയുടെ വക്രഗതി നിങ്ങൾക്കെങ്ങനെ.? ഭാഗം 1

 

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

മേടം രാശിക്കാർക്ക് ഈ വാരാന്ത്യം മുതൽ വരാനിരിക്കുന്ന നാലു മാസക്കാലം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ശനിദേവൻ വക്രഗതിയിലേക്ക് പ്രവേശിക്കുന്നതോടെ ജാഗ്രതയും ശ്രദ്ധയും അത്യാവശ്യമാണ്. എന്നാൽ, ഈ കാലയളവ് പുതിയ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നു എന്നത് പ്രത്യാശ നൽകുന്നു.

ആത്മപരിശോധനയ്‌ക്കും ഉൾക്കാഴ്ചയ്‌ക്കും അനുയോജ്യമായ ഈ സമയം മുൻപ് തെറ്റിദ്ധാരണ കാരണം മുറിഞ്ഞുപോയ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഒരു കർക്കശക്കാരനായ അധ്യാപകനെപ്പോലെ, ശനി ഭഗവാൻ ഓരോരുത്തരുടെയും ജീവിതത്തെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുകയും, തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാനുള്ള വഴികൾ കാണിച്ചു തരികയും ചെയ്യും. അനാവശ്യമായി വേദനിപ്പിച്ചവരോട് ക്ഷമ ചോദിക്കാനും വിരോധമുള്ളവരോട് മുൻവിധികൾ മാറ്റി പുതിയ കാഴ്ചപ്പാടിൽ കാണാനും ഈ സമയം ശ്രമിക്കുന്നത് ഗുണകരമാകും. ശത്രുക്കളെപ്പോലും സുഹൃത്തുക്കളാക്കാവുന്ന അവസരങ്ങൾ വന്നു ചേരുമ്പോൾ പഴയ കണക്കുകൾ തീർക്കാൻ നില്ക്കാതെ യുക്തിപൂർവം പെരുമാറിയാൽ ഭാവിയിൽ ഗുണം ചെയ്‌തേക്കാം.

ജന്മഗ്രഹനിലയിൽ രാഹു നഷ്ട സ്ഥാനത്ത് നിൽക്കുന്ന മേടം രാശിക്കാർ ഈ കാലഘട്ടം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ക്ലേശം, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, വിദേശയാത്രകളിലെ ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽ മാറ്റം ആലോചിക്കുന്നവർ അത് മാറ്റിവയ്‌ക്കുന്നതായിരിക്കും നല്ലത്. ശനി വ്രതം, അയ്യപ്പന് നീരാഞ്ജനം തുടങ്ങിയ പൊതുവായ പരിഹാരങ്ങൾ ഒരു പരിധി വരെ സഹായകമാകുമെങ്കിലും, വ്യക്തിഗത ജാതകം പരിശോധിച്ച് കൃത്യമായ പരിഹാരങ്ങൾ ചെയ്യുന്നത് കൂടുതൽ ഫലപ്രദമായിരിക്കും.

എന്നാൽ, വെല്ലുവിളികൾക്കൊപ്പം പുതിയ അവസരങ്ങളും ഈ കാലയളവ് നിങ്ങൾക്ക് മുന്നിൽ തുറന്നിടുന്നു. ജീവിതത്തെ സ്വാധീനിച്ച പഴയ ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാനും ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും ഈ സമയം ഉപയോഗപ്പെടുത്താവുന്നതാണ്. ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് നീങ്ങുക, ശനിദേവന്റെ അനുഗ്രഹം തുണയ്‌ക്കും. ഈ കാലഘട്ടം നിങ്ങളുടെ ജീവിതത്തിൽ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കും.

മേടക്കൂറുകാർ ഈ വരുന്ന നാലു മാസക്കാലം വെള്ളിയാഴ്ചകളിൽ കുടുംബ ക്ഷേത്രത്തിലെയോ അടുത്തുള്ളതോ ആയ സർപ്പക്കാവിൽ തിരി തെളിക്കുന്നതും അവർക്ക് അഭിഷേകത്തിനായി പാലും മഞ്ഞൾ പൊടിയും സമർപിക്കുന്നതും ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരും (ജാതകത്തിൽ മറ്റു ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്തവർക്ക്). ഇതിനു പുറമെ, പക്കപ്പിറന്നാൾ, അനുജന്മനക്ഷത്ര ദിവസങ്ങളിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൊഴുന്നതും കഴിയുന്ന പോലെ ദീപം, അലങ്കാരം, നേദ്യം എന്നിവ സമർപ്പിക്കുന്നതും നല്ലതാണ്.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ശനിദേവൻ വക്രഗതിയിലേക്ക് നീങ്ങുന്ന ഈ നാലു മാസക്കാലം ഇടവക്കൂറുകാർക്ക് പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമായിരിക്കും. പത്തിലെ ശനിയുടെ വക്രഗതി തൊഴിൽ മേഖലയിൽ വലിയ അവസരങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ, പിതാവിനോ പിതൃസ്ഥാനീയർക്കോ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും, നിലവിലുള്ള അസുഖങ്ങൾ മൂർച്ഛിക്കാനുമുള്ള സാധ്യതയുണ്ട്. അതിനാൽ അവരുടെ ജാതക പരിശോധന നടത്തി ആവശ്യമായ മുൻകരുതലുകളും പരിഹാരങ്ങളും ചെയ്യുന്നത് അഭികാമ്യമാണ്.

നിയമപരമായ തർക്കങ്ങളിൽ, കോടതിയിൽ വിധി പറയാനുള്ള കേസുകളിൽ പ്രതികൂല ഫലം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ, സാധ്യമെങ്കിൽ ഒത്തുതീർപ്പിന് ശ്രമിക്കുകയോ വ്യവഹാരങ്ങൾ നാലു മാസത്തേക്ക് മാറ്റിവയ്‌ക്കുകയോ ചെയ്യുന്നതാണ് ഉചിതം.

ഈ സമയം ചിലർക്ക് തൊഴിൽ മേഖലയിൽ അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരവും ശനിദേവൻ നൽകുന്നു. വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്ക് മികച്ച ഓഫറുകൾ ലഭിക്കാനും സാധ്യതയുണ്ട്. സ്വപ്നതുല്യമായ ചില അവസരങ്ങൾ വന്നുചേരുമ്പോൾ സംശയിച്ചു നിന്ന് അവ നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം.

കുടുംബ ബന്ധങ്ങളിലും പ്രണയബന്ധങ്ങളിലും ചില തിരിച്ചറിവുകൾ നൽകുന്ന സന്ദർഭങ്ങൾ ഉണ്ടാകും. പ്രണയിക്കുന്നവർക്ക് വിവാഹത്തിലേക്ക് കടക്കാനുള്ള സാധ്യതയുമുണ്ട്.

കൃഷി, വാഹനം, റിയൽ എസ്റ്റേറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാകാം. എന്നാൽ, മറ്റുള്ളവരോട് അഹങ്കാരത്തോടെ പെരുമാറുന്നതിൽ വലിയ വില നൽകേണ്ടി വരും. മര്യാദ, അനുകമ്പ തുടങ്ങിയ സദ്ഗുണങ്ങൾ പുലർത്തുന്നവർക്ക് ശനിദേവന്റെ അനുഗ്രഹം ലഭിക്കും.

ജന്മഗ്രഹനിലയിൽ ഭാഗ്യ സ്ഥാനത്ത് ശനി നിൽക്കുന്നവർക്ക് പിതാവിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കോടതി വ്യവഹാരങ്ങൾ, സാമ്പത്തിക ഇടപാടുകളിലെ നഷ്ടം, ഭാഗ്യഹാനി, അലച്ചിൽ എന്നിവയും ഉണ്ടാകാനിടയുണ്ട്.

കൃത്യമായ ജാതക ഗണനം നടത്തി ഉചിതമായ പരിഹാരങ്ങൾ ചെയ്തില്ലെങ്കിൽ ഈ പ്രതിസന്ധികൾ രൂക്ഷമായേക്കാം. ഹനുമാൻ ചാലിസ പുസ്തകം കൈയിൽ സൂക്ഷിക്കുന്നതും ദിവസേന ഒരുതവണ എങ്കിലും വായിക്കുന്നതും ഗുണം ചെയ്യും. ഈ സമയം വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ശരിയായ ജാഗ്രതയും പരിഹാരങ്ങളും സ്വീകരിച്ചാൽ പ്രതിസന്ധികളെ അതിജീവിക്കാനും പുരോഗതി കൈവരിക്കാനും സാധിക്കും.

ഇടവക്കൂറുകാർ ഈ വരുന്ന നാലു മാസക്കാലം വെള്ളിയാഴ്ചകളിൽ ദുർഗ്ഗാ ഭഗവതിയെ വൈകിട്ടത്തെ ദീപാരാധനയിൽ തൃമധുരം നേദിച്ചു സേവിക്കുന്നത് സകല ഐശ്വര്യങ്ങളും നൽകും (ജാതകത്തിൽ മറ്റു ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്തവർക്ക്). ഇതിനു പുറമെ, പക്കപ്പിറന്നാൾ, അനുജന്മനക്ഷത്ര ദിവസങ്ങളിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തൊഴുന്നതും കഴിയുന്ന പോലെ ദീപം, അലങ്കാരം, നേദ്യം എന്നിവ സമർപ്പിക്കുന്നതും നല്ലതാണ്.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

ശനിദേവൻ വക്രഗതിയിലേക്ക് നീങ്ങുന്ന ഈ ആഴ്ച മുതൽ വരാനിരിക്കുന്ന നാലു മാസക്കാലം മിഥുനം രാശിക്കാരിലെ അവിവാഹിതർക്ക് അത്ര അനുകൂലമായിരിക്കില്ല. വിവാഹാലോചനകൾ പ്രതീക്ഷിച്ച പോലെ പുരോഗമിക്കാതെ വഴിമുടക്കലുകളും തടസ്സങ്ങളും നേരിടാം. ചിലപ്പോൾ, വിവാഹനിശ്ചയം വരെ എത്തിയ ആലോചനകൾ പോലും യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് മുടങ്ങിപ്പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതിനാൽ, ഈ നാലുമാസക്കാലം വിവാഹ സംബന്ധമായ കാര്യങ്ങളിൽ തിടുക്കം കൂട്ടാതെ മെല്ലെ പോകുന്നതായിരിക്കും ഉചിതം. തിടുക്കത്തിൽ നടത്തുന്ന വിവാഹങ്ങൾ ചിലപ്പോൾ വൻ പരാജയമാകാനും സാധ്യത കാണുന്നു.

കൂടാതെ, അന്യസ്ത്രീ ബന്ധങ്ങളിൽ അകപ്പെടാനുള്ള പ്രവണതയും ശ്രദ്ധിക്കേണ്ടതാണ്. ചർമ്മ സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയും ചിലരിൽ കണ്ടേക്കാം. ഈ നാലുമാസക്കാലം മിക്കവാറും ഈ പ്രശ്നങ്ങൾ പ്രത്യക്ഷത്തിൽ അനുഭവപ്പെടണമെന്നില്ല എന്നതും ശ്രദ്ധിക്കുക. ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും അവഗണിക്കാതെ വേണ്ട വിധം ഉടനടി വൈദ്യസഹായം തേടുന്നത് അത്യാവശ്യമാണ്. ജാതകത്തിലെ രാഹുവിന്റെ സ്ഥാനം അനുസരിച്ച് സർപ്പങ്ങൾക്ക് നൂറും പാലും നൽകുന്നത് ഒരു പരിധി വരെ ആശ്വാസം നൽകും.

കരിയർ രംഗത്തും ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. പ്രത്യേകിച്ച് കലാകാരന്മാർക്ക് പേരും പ്രശസ്തിയും നഷ്ടപ്പെടുന്ന ചില സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം. അതിനാൽ, സ്ത്രീ വിഷയങ്ങളിൽ ഇടപെടുമ്പോൾ വളരെ അധികം ശ്രദ്ധയും കരുതലും എടുക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, എഴുത്തുകുത്തുകൾ നടത്തുമ്പോൾ കാര്യങ്ങൾക്ക് കൃത്യമായ വ്യക്തത ഉണ്ടായിരിക്കണം.

ജോലിയിൽ സീനിയർ തലത്തിൽ നിൽക്കുന്ന ആളുകളിൽ നിന്നും പരിഹാസം കേൾക്കേണ്ട അവസ്ഥയും ചിലപ്പോൾ ഉണ്ടായേക്കാം. ഇത്തരം സന്ദർഭങ്ങളിൽ ആത്മസംയമനം പാലിക്കുന്നത് വളരെ പ്രധാനമാണ്. ക്ഷമയും സഹിഷ്ണുതയും കൈവിടാതെ പ്രതിസന്ധികളെ നേരിടുക. ഈ സമയത്തെ ക്ഷമയും സംയമനവും പിന്നീടുള്ള കരിയർ വളർച്ചയ്‌ക്ക് സഹായകമാകും.

ദാമ്പത്യ ജീവിതത്തിലും ചിലർക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ദാമ്പത്യ ബന്ധത്തിൽ വിള്ളലോ ജീവിതപങ്കാളിയെ നഷ്ടപ്പെടാനോ പങ്കാളിക്ക് രോഗാവസ്ഥ ഉണ്ടാകാനോ ഉള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ജീവിതപങ്കാളിയുടെയോ ബിസിനസ് പങ്കാളിയുടെയോ ജാതകത്തിലെ ഗ്രഹനിലയിൽ ശനി നിൽക്കുന്ന ഭാവം വെച്ച് ഉചിതമായ പരിഹാരം ചെയ്താൽ ഈ പ്രശ്നങ്ങളെ ഒരു പരിധി വരെ തരണം ചെയ്യാൻ സാധിക്കും.

ഈ സമയം വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും, ജാഗ്രതയോടെയും കരുതലോടെയും പ്രവർത്തിച്ചാൽ പ്രതിസന്ധികളെ അതിജീവിക്കാനും പുരോഗതി കൈവരിക്കാനും സാധിക്കും. ഈ കാലഘട്ടത്തെ ക്ഷമയോടെയും വിവേകത്തോടെയും നേരിടുക.

മിഥുനക്കൂറുകാർ ഈ വരുന്ന നാലു മാസക്കാലം ബുധനാഴ്‌ചകളിൽ ശ്രീകൃഷ്ണസ്വാമിയുടെ വൈകുന്നേരത്തെ ദീപാരാധന തൊഴുന്നതും നെയ്‌വിളക്ക് തെളിക്കുന്നതും സൗഭാഗ്യങ്ങൾ നൽകും (ജാതകത്തിൽ മറ്റു ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്തവർക്ക്). ഇതിനു പുറമെ, പക്കപ്പിറന്നാൾ, അനുജന്മനക്ഷത്ര ദിവസങ്ങളിൽ ശ്രീകൃഷ്ണസ്വാമിയെ ക്ഷേത്രത്തിൽ തൊഴുന്നതും കഴിയുന്ന പോലെ ദീപം, അലങ്കാരം, നേദ്യം എന്നിവ സമർപ്പിക്കുന്നതും നല്ലതാണ്.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

അഷ്ടമത്തിലെ ശനിദേവൻ വക്രഗതിയിലേക്ക് നീങ്ങുന്ന ഈ വാരാന്ത്യം മുതൽ അടുത്ത നാലു മാസക്കാലം വിദേശയാത്ര, വിദേശപഠനം, താമസം, തൊഴിൽ തുടങ്ങിയവ സ്വപ്നം കാണുന്നവർക്ക് അനുകൂലമായ സമയമാണ്. ഈ സമയത്ത് ധൈര്യപൂർവ്വം മുന്നോട്ട് വെക്കുന്ന കാലടികൾ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കും.

ഈ കാലയളവിൽ കർക്കിടക രാശിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ശശമംഗള യോഗം ലഭിക്കുന്നതിനാൽ അവർ ദീർഘായുസ്സോടെ, ധീരരും വിജയികളുമായി ഭവിക്കും. മാതാവിന് ഭാഗ്യവും കീർത്തിയും നൽകുന്നവരുമായിരിക്കും ഇവർ.

ചിലർക്ക് ഭാര്യയുടെ ആരോഗ്യസ്ഥിതിയിൽ ചെറിയ തടസ്സങ്ങളോ അസുഖങ്ങളോ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. അന്യസ്ത്രീ ബന്ധങ്ങൾ മൂലം അപകീർത്തിയോ വൻ സാമ്പത്തിക നഷ്ടമോ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്. ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങൾ ഭാവി ജീവിതത്തെ ബാധിക്കുന്നതിനാൽ, ഓരോ ചുവടും വെക്കുമ്പോഴും അതീവ ശ്രദ്ധയും വിവേകവും പുലർത്തേണ്ടതുണ്ട്.

ശനിയുടെ ഈ വക്രഗതി ആത്മീയതയിലേക്കുള്ള ഒരു യാത്ര കൂടിയായിരിക്കാം. ഈശ്വര വിശ്വാസം ശക്തമാകുകയും മതപരമായ കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കുകയും ചെയ്യും. പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാനും ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം ഈശ്വരവിശ്വാസത്തിലൂടെ തിരിച്ചുപിടിക്കാനുമുള്ള ചിന്താശേഷി ശനി ഭഗവാൻ നൽകിയേക്കാം. ഉന്നത വിദ്യാഭ്യാസമോ അറിവോ നേടാനുള്ള അവസരങ്ങളും ഈ സമയം ലഭിച്ചേക്കാം. അതിനാൽ, ഈ കാലയളവിനെ ഒരു പുതിയ തുടക്കമായി കണ്ട് മുന്നോട്ട് നീങ്ങുന്നത് ഗുണകരമായിരിക്കും.

എന്നിരുന്നാലും, ജാഗ്രതയുടെ ആവശ്യകതയും ഈ സമയത്ത് അനിവാര്യമാണ്. ജന്മഗ്രഹനിലയിൽ ശുക്രന്റെ ഉച്ച നീചരാശി ഗണിച്ചു ദശാനാഥ പ്രീതി വരുത്താത്ത പക്ഷം അന്യസ്ത്രീ ബന്ധം മൂലം വലിയ മനോവിഷമത്തിനും ഭീകരമായ നാണക്കേടിനും ഇടയാക്കും. മദ്യം, മറ്റ് ലഹരിപദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കുന്നവർ വളരെയധികം സൂക്ഷിക്കേണ്ട സമയമാണിത്. മാരകമായ അസുഖങ്ങൾ വന്നുകൂടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ജാതക ഗണനം നടത്തി ദേവിയുടെ സാന്നിധ്യം ഏതു ഭാവത്തിൽ എന്ന് നോക്കിവേണം പരിഹാരം നിശ്ചയിക്കേണ്ടത്. വ്യക്തിഗത ജാതക വിശകലനം നടത്തുന്നത് പ്രതിസന്ധികളെ തരണം ചെയ്യാനും ഈ കാലയളവിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സഹായിക്കും.

കർക്കിടകക്കൂറിലുള്ള പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർ ചൊവ്വാഴ്‌ച്ചകളിൽ സമുദ്രതീരത്തുള്ള ക്ഷേത്രങ്ങളിൽ വൈകുന്നേരത്തെ ദീപാരാധന തൊഴുന്നത് ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ സഹായിക്കും (ജാതകത്തിൽ മറ്റു ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്തവർക്ക്). ഇതിനു പുറമെ, പക്കാ പിറന്നാൾ, അനുജന്മാനക്ഷത്ര ദിവസങ്ങളിൽ കുടുംബ ക്ഷേത്രത്തിൽ തൊഴുന്നതും കഴിയുന്ന പോലെ ദീപം, അലങ്കാരം, നേദ്യം എന്നിവ സമർപ്പിക്കുന്നതും നല്ലതാണ്.

ഇതും വായിക്കുക

ശനിയുടെ വക്രഗതി നിങ്ങൾക്കെങ്ങനെ ഭാഗം 3

ശനിയുടെ വക്രഗതി നിങ്ങൾക്കെങ്ങനെ ഭാഗം 4

 

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Saturn Retrograde 2024 Prediction by Jayarani E.V

Tags: SATURNSUBJayarani E.VSaturn Retrograde 2024 PredictionSaturn Retrograde
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies