തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചു കൊണ്ടുള്ള ഡോക്യുമെന്ററി പിൻവലിച്ച് സംവിധായകൻ. പിണറായിയെ ബ്രാൻഡ് ചെയ്യുകയെന്ന ഉദ്ദേശത്തോടെ പുറത്തിറങ്ങിയ ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണ് സംവിധായകൻ കെ ആർ സുഭാഷ് പിൻവലിച്ചത്. 2016ൽ യുട്യൂബിൽ റിലീസ് ചെയ്ത വീഡിയോയ്‌ക്ക് 75 ലക്ഷത്തിലേറെ വ്യൂസ് ലഭിച്ചിരുന്നു.
പിണറായി വിജയൻ ഒരു സഖാവല്ല എന്ന് തോന്നിയതുകൊണ് വീഡിയോ പിൻവലിച്ചതെന്ന് സുഭാഷ് വ്യക്തമാക്കി. പിണറായിയിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചു കഴിഞ്ഞു. അതിനാൽ ഇത്തരത്തിലൊരു ഡോക്യുമെന്ററിക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ ലേബലിലായിരുന്നു ഡോക്യുമെന്ററി നിർമിച്ചത്. പ്രൊഫം എം കെ സാനുവാണ് പ്രകാശനം നിർവഹിച്ചത്.